Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകോഴിക്കോട് സ്വദേശി...

കോഴിക്കോട് സ്വദേശി ഒമാനിൽ നിര്യാതനായി

text_fields
bookmark_border
കോഴിക്കോട് സ്വദേശി ഒമാനിൽ നിര്യാതനായി
cancel

മസ്കത്ത്: കോഴിക്കോട് സ്വദേശിയായ പ്രവാസി ഒമാനിലെ സനായ ജലാൻ ബു അലിയിൽ മരണപ്പെട്ടു. വടകര പാതിയാറക്കര പൊങ്ങാടം കുഴി വീട്ടിൽ തോട്ടോളി മീത്തൽ ചന്ദ്രന്റെ മകൻ സജിത്ത് കുമാർ (46) ആണ് ജലാൻ ബുആലിയിൽ നിര്യാതനായത്. ജലാൻ ബുആലി സനയ്യയിൽ ഫിഷ് ഫാക്ടറിയിൽ ജോലി ചെയ്യുന്ന സജിത്ത് കുമാർ ഒരു മാസം മുമ്പാണ് നാട്ടിൽ നിന്നെത്തിയത്. മാതാവ്: പ്രസന്ന. ഭാര്യ: ജിഷ സജിത്ത് കുമാർ. മൃതദേഹം നിലവിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പ്രവാസി വെൽഫെയറിന്റെ നേതൃത്വത്തിൽ മരണാനന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് അയക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Show Full Article
TAGS:Gulf News Oman News Obituary calicut Vadakara 
News Summary - expat from calicut passes away in oman
Next Story