പ്രചോദന മലയാളി സമാജം മസ്കത്ത് കുടുംബസംഗമം
text_fieldsപ്രചോദന മലയാളി സമാജം മസ്കത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന കുടുംബസംഗമം
മസ്കത്ത്: പ്രചോദന മലയാളി സമാജം മസ്കത്തിന്റെ കുടുംബസംഗമം സി.ബി.ഡി ഏരിയയിലുള്ള ദാനത് ഹാളിൽ നടന്നു. രക്ഷാധികാരി സദാനന്ദൻ എടപ്പാൾ യോഗം ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് അപർണ വിജയൻ അധ്യക്ഷതവഹിച്ചു. ഉപദേശക സമിതി അംഗം വിജയ് കൃഷ്ണ, എക്സിക്യൂട്ടിവ് മെംബറായ പ്രഭാകരനും ആശംസ നേർന്നു.
കഴിഞ്ഞ 41 വർഷമായി ഒമാനിലെ കലാരംഗത്തെ നിറസാന്നിദ്ധ്യമായിരുന്ന മനോഹരൻ ഗുരുവായൂരിന് ആദരവും യാത്രയയപ്പും നൽകി. മസ്കത്തിലെ പ്രശസ്ത ഗായകൻ മുനീറന്റെ മനോഹരമായ ഗാനങ്ങളും, രാജേഷിന്റെ ഓടക്കുഴൽ വാദനം, അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികളും പരിപാടിക്ക് മാറ്റുകൂട്ടി.
നാല് വയസ്സുള്ള ഇവ ശരജിന്റെ ക്ലാസിക്കൽ ഡാൻസും അരങ്ങേറി. സെക്രട്ടറി നിഷാ പ്രഭാകരൻ സ്വാഗതവും ജോയന്റ് സെക്രട്ടറി സജേഷ് നന്ദിയും പറഞ്ഞു.