Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Nov 2026 10:42 AM GMT Updated On
date_range 5 Nov 2026 10:42 AM GMTസലാലയിൽ സ്പോഞ്ച് ഫാക്ടറിയിൽ തീപിടിത്തം; രക്ഷാപ്രവർത്തനവുമായി സിവിൽ ഡിഫൻസ്
text_fieldsസലാല: ദോഫാർ ഗവർണറേറ്റിലെ ഔഖദ് ഇൻഡസ്ട്രിയൽ ഏരിയയിൽ പ്രവർത്തിക്കുന്ന സ്പോഞ്ച് ഫാക്ടറിയിലും ഗോഡൗണിലും തീപിടിത്തം. കഴിഞ്ഞ ദിവസം അർധരാത്രിയാണ് തീപിടിത്തമുണ്ടായത്.വിവരമറിഞ്ഞ് ദോഫാർ ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി സംഘങ്ങൾ സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമങ്ങൾ നടത്തി. ദോഫാറിലെ വിവിധ സിവിൽ ഡിഫൻസ്, ആംബുലൻസ് കേന്ദ്രങ്ങളിൽ നിന്നുള്ള സംഘങ്ങളും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
Next Story


