Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Aug 2026 9:01 AM GMT Updated On
date_range 26 Aug 2026 9:01 AM GMTമുൻ ഒമാൻ പ്രവാസി നാട്ടിൽ നിര്യാതനായി
text_fieldsമസ്‌കത്ത്: ഒമാനിലെ മുൻ പ്രവാസി തൃശൂർ ചാവക്കാട് കടപ്പുറം ബ്ലാങ്ങാട് കാട്ടിൽപള്ളിക്ക് പടിഞ്ഞാറ് കോളനി പടിയിൽ താമസിക്കുന്ന പി.വി. അഷറഫ് (69) നിര്യാതനായി. ഒരുമനയൂർ തെക്കുംപുറം പരേതനായ കുഞ്ഞിമൊയ്തുവിന്റെയും പരേതയായ നഫീസക്കുട്ടിയുടേയും മകനാണ്. മസ്‌കത്തിലും മസീറയിലും ദീർഘകാലം പ്രവാസജീവിതം നയിച്ചിരുന്ന അഷറഫ് നാട്ടിലും സാമൂഹിക രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു.
ഭാര്യ: നസീറ. മക്കൾ: മുഹമ്മദ് അഷ്ഫാഖ്, റാഷിദ, റിസ്‌വാന, റയീസ്. മരുമക്കൾ: മുസ്തഫ, ഫവാദ്, ഫാറൂഖ്, ഇസ്റത്ത്. സഹോദരങ്ങൾ: കുഞ്ഞിപ്പാത്തുണ്ണി, കമറുദ്ദീൻ, റംല.
Next Story


