Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമുസന്നയിലെ മുൻകാല...

മുസന്നയിലെ മുൻകാല പ്രവാസി കാഞ്ഞിരപ്പള്ളി സ്വദേശി ജമാൽ ഇടക്കുന്നം (82) നിര്യാതനായി

text_fields
bookmark_border
jamal idukunnam
cancel
camera_alt

ജമാൽ

മസ്കത്ത്/കോട്ടയം: ഒമാനിലെ മുസന്നയിൽ ദീർഘകാലം പ്രവാസിയായിരുന്ന പൗരപ്രമുഖൻ കോട്ടയം കാഞ്ഞിരപ്പള്ളി ഇടക്കുന്നം വലിയവീട്ടിൽ കെ.പി. ജമാലുദ്ദീൻ എന്ന ജമാൽ ഇടക്കുന്നം (82) നാട്ടിൽ നിര്യാതനായി. കോട്ടയം കാഞ്ഞിരപ്പള്ളി പറത്തോട് ഹൈറേഞ്ച് ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടറാണ്.

അമ്പതു വർഷത്തോളം ഒമാനിൽ പ്രവാസിയായിരുന്ന ജമാൽ ഇടക്കുന്നം, മുലദ്ദയിൽ ഇന്ത്യൻ സ്കൂൾ സ്ഥാപിക്കുന്നതിനായി പ്രയത്നിച്ചവരിൽ പ്രധാനിയാണ്. ഐ.എസ്.എം.എൽ സ്ഥാപക പ്രസിഡന്റായിരുന്നു. പ്രവാസികൾക്കിടയിലും സ്വദേശികൾക്കിടയിലും പൊതുസമ്മതനായ അദ്ദേഹം, പലവിധ ബിസിനസ് പ്രവർത്തനങ്ങൾക്കിടയിലും സാമൂഹിക -പൊതുപ്രവർത്തനരംഗത്ത് സജീവമായിരുന്നു. മാസങ്ങൾക്കു മുമ്പാണ് അദ്ദേഹം പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയത്.

ഭാര്യ: സൈനബ ജമാൽ. മക്കൾ: ജലീൽ ജമാൽ, റസൽ ജമാൽ, ഫൈസൽ ജമാൽ. ഖബറടക്കം ബുധനാഴ്ച വൈകുന്നേരം അഞ്ചിന് ഇടക്കുന്നം കുരുവിപ്പാറ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:expatriate Obit nri 
News Summary - Former Oman Malayali Expatriate Jamal Edakkunnam Passes Away at 82
Next Story