Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാൻ മുൻ പ്രവാസി...

ഒമാൻ മുൻ പ്രവാസി നാട്ടിൽ നിര്യാതനായി

text_fields
bookmark_border
ഒമാൻ മുൻ പ്രവാസി നാട്ടിൽ നിര്യാതനായി
cancel

സൂർ: ഒമാനിൽ ദീർഘകാലം പ്രവാസിയായിരുന്ന മലയാളി നാട്ടിൽ നിര്യാതനായി. തൃശൂർ കേലഴി ചങ്ങരത്ത് വീട്ടിൽ മോഹൻദാസാണ് (70) മരിച്ചത്. 30 വർഷത്തിലധികം സൂറിൽ പ്രവാസിയായിരുന്ന ഇദ്ദേഹം കല, സാംസകാരിക, സാമൂഹ്യ വിദ്യാഭ്യാസ മേഖലയിലെ നിറ സാന്നിധ്യമായിരുന്നു.

പ്രവാസി മലയാളികൾക്ക് മാതൃഭാഷ പഠിക്കാനായുള്ള കേരള സർക്കാർ പദ്ധതിയായ മലയാളം മിഷൻ പ്രവർത്തനം തുടങ്ങുന്നതിന്റെ വർഷങ്ങൾക്ക് മുമ്പ്, സൂറിലെ മലയാളി കുട്ടികൾക്കായി മലയാള മലയ ഭാഷാ പഠന കേന്ദ്രം സ്ഥാപിച്ചത് ഇദ്ദേഹമായിരുന്നു.

സൂർ ഇന്ത്യൻ സോഷ്യൽ ക്ലബ്ബ്, കൈരളി കലാ സാസ്കാരിക വേദി എന്നിവയുടെ രൂപവത്കരണത്തിൽ നേതൃപരമായ പങ്കുവഹിച്ചു. മോഹൻദാസിന്റെ നേതൃത്ത്വത്തിൽ നടത്തിയ നിതാന്ത പരിശ്രമത്തിലാണ് സൂർ ഇന്ത്യ സ്‌കൂളിൽ മലയാള ഭാഷാ പഠനത്തിന് സൗകര്യമൊരുക്കിയത്.

ദീർഘ കാലം ഒമാനിലെ പ്രമുഖ സ്ഥാപനമായ സുഹൈൽ ബഹ്‌വാൻ ഗ്രൂപ്പിൽ അക്കൗണ്ടന്റായി ജോലി നോക്കിയ മോഹൻദാസ്, 2015 ലാണ് പ്രാവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങിയത്. പ്രവാസം തുടങ്ങുന്നതിനു മുമ്പ് നാട്ടിൽ കേരളാ ശാസ്ത്ര സാഹ്യത്യ പരിഷത്ത് ജില്ല കമ്മറ്റി മെമ്പർ, ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ ​​​േബ്ലാക്ക് കമ്മറ്റി മെമ്പർ എന്നി നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: നന്ദിനി. മക്കൾ: ഇന്ദുലേഖ,ശരവണൻ. മരുമകൻ: അനിരുദ്ധ്.

Show Full Article
TAGS:Obit news Oman 
News Summary - Former Omani expatriate dies in his homeland
Next Story