Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവ്യാ​ജ ബാ​ങ്ക്...

വ്യാ​ജ ബാ​ങ്ക് ട്രാ​ന്‍സ​്ഫ​ർ ന​ട​ത്തി വ്യാ​പാ​രി​ക​ളെ ക​ബ​ളി​പ്പി​ക്കു​ന്ന​ത് തു​ട​രു​ന്നു

text_fields
bookmark_border
fraud
cancel

മത്ര: ബാങ്ക് ട്രാന്‍സ്ഫറിന്‍റെ പേരില്‍‌ കബളിപ്പിക്കല്‍ തുടര്‍കഥയാവുന്നു. ബാങ്കിങ് ഇടപാടുകള്‍ കറന്‍സിലെസ് ആവുകയും ക്രയവിക്രയങള്‍ക്ക് ഇ- പേമന്‍റ് സംവിധാനം വ്യാപകമാവുകയും ചെയ്തതോടെ ചില വിരുതന്മാര്‍ ആ രംഗത്തും വഞ്ചനകളുടെ പുതിയ അധ്യായവുമായി രംഗപ്രവേശനം ചെയ്തിട്ടുണ്ട്.

കച്ചവടക്കാരുമായി സാധനങ്ങള്‍ വിലപേശി ഉറപ്പിച്ചശേഷം മൊബൈല്‍ വഴിയുള്ള പണമിടപാടിന് നമ്പര്‍ ആവശ്യപ്പെടുന്നതാണ് ആദ്യ രംഗം. തൊട്ടുടനെ മൊബൈല്‍ വഴി പണമയച്ചതായ മെസേജ് കാണിച്ച് കച്ചവടക്കാരനുമായി ഇടപാട് പൂര്‍ത്തിയാക്കി എന്ന തരത്തില്‍ പോവുകയും ചെയ്യും.

മെസേജ് കണ്ടയുടന്‍ ഇടപാടുകള്‍ പൂര്‍ത്തീകരിച്ചു എന്ന ബോധ്യത്തില്‍ തുടർന്ന കച്ചവടക്കാര്‍ തിരക്കൊഴിഞ്ഞ നേരം അക്കൗണ്ട് പരിശോധിക്കുമ്പോഴാണ് പണം ട്രാന്‍സ്ഫറായില്ലെന്നും‌ പകരം റിക്വസ്റ്റ് മെസേജാണ് വന്നതെന്നും അറിയുന്നത്. അപ്പോഴേക്കും ഇടപാട് നടത്തിയയാള്‍ സ്ഥലം വിടുകയും ചെയ്തിരിക്കും. ബാങ്കിങ് മേഖലകളി​ലെ നവീകരണം നടക്കുന്നതോടൊപ്പം ഉപഭോക്താക്കളും ജാഗ്രത പാലിച്ചില്ലെങ്കില്‍ പണം ഈ രൂപത്തിലും പോകുമെന്നാണ് ഇത്തരം സംഭവങ്ങള്‍ തെളിയിക്കുന്നത്.

മത്രയിലെ മൊബൈല്‍ ഷോപ് നടത്തുന്ന മലയാളിയും പാകിസ്താനിയും ഇത്തരത്തില്‍ കബളിപ്പിക്കപ്പെട്ടു. പുതുതായി ലഭിച്ചു കൊണ്ടിരിക്കുന്ന സാങ്കേതിക സൗകര്യങ്ങള്‍ സൂക്ഷമതയോടെ ഉപയോഗിച്ചില്ലെങ്കില്‍ പണി റിക്വസ്റ്റ് മെസേജ് രൂപത്തിലും വരുമെന്നത് പുതിയ പാഠം.

Show Full Article
TAGS:Oman News Bank Scam Fraud Crime News 
News Summary - Fraudulent bank transfers continue to defraud traders
Next Story