ബുറൈമി സൗഹൃദ കൂട്ടായ്മയുടെ സൗഹൃദ ഇഫ്താർ സംഗമം
text_fieldsബുറൈമി സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ച സൗഹൃദ ഇഫ്താർ സംഗമം
ബുറൈമി: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിലനിൽക്കുന്ന യുദ്ധവും ദുരിതങ്ങളും നിറഞ്ഞ സാഹചര്യത്തിൽ സമാധാനവും മാനവികതയും ഉയർത്തിപ്പിടിക്കുന്ന സന്ദേശവുമായി ബുറൈമി സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ച സൗഹൃദ ഇഫ്താർ സംഗമം ബൈനൂന ഓഡിറ്റോറിയത്തിൽ നടന്നു. നാനാതുറകളിൽപ്പെട്ട ആയിരക്കണക്കിന് പ്രവാസികൾ കുടുംബസമേതം പങ്കെടുത്തു.
പ്രകാശ് കളിച്ചാത്ത് അധ്യക്ഷത വഹിച്ച ചടങ്ങ് സൈനുദ്ദീൻ ബാഖഫി ഉദ്ഘാടനം ചെയ്തു. സ്നേഹവും മനുഷ്യാത്മാവും ഉയർത്തിപ്പിടിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഓർമിപ്പിച്ചു. ചെറു പ്രശ്നങ്ങളുടെ പേരിൽ കലഹിക്കുന്നവർക്കും വിഭാഗീയത വളർത്തുന്നവർക്കും ഇത്തരം സ്നേഹസംഗമങ്ങൾ വലിയ സന്ദേശമാണെന്നും അദ്ദേഹം പറഞ്ഞു.
അഹമ്മദ് കുട്ടി മാഷ്, ഫൈസൽ ബായാർ എന്നിവർ ആശംസ നേർന്നു. ഷൈജു രാഘവൻ, ജാംസി പ്രിൻസ്, സമീർ സമദ്, ഉസ്മാൻ മോസ്കോ, ബിജോയ് കൊല്ലം, ഡോൺ, അശ്വതി, പ്രസന്നൻ തളിക്കുളം എന്നിവരുടെ നേതൃത്വത്തിൽ സ്ത്രീകളും കുട്ടികളുമടങ്ങുന്ന വളണ്ടിയർമാർ പരിപാടിക്ക് നേതൃത്വം നൽകി.


