Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightചികിത്സയിലായിരുന്ന...

ചികിത്സയിലായിരുന്ന ഹരിപ്പാട്‌ സ്വദേശി സലാലയിൽ നിര്യാതനായി

text_fields
bookmark_border
ചികിത്സയിലായിരുന്ന ഹരിപ്പാട്‌ സ്വദേശി സലാലയിൽ നിര്യാതനായി
cancel
camera_alt

ശ്രീകുമാർ ഭാസ്കരൻ

Listen to this Article

സലാല: ഹൃദയാഘാതത്തെ തുടർന്ന് സുൽത്താൻ ഖാബൂസ്‌ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആലപ്പുഴ ജില്ലയിലെ ഹരിപ്പാട്‌ കുമാരപുരം തമല്ലാക്കൽ സൗത്ത്, സ്വദേശി ശ്രീനിലയത്തിൽ ശ്രീകുമാർ ഭാസ്കരൻ (64) നിര്യാതനായി. ഏകദേശം ഒരു മാസം മുമ്പാണ് ഗുരുതര ഹൃദയാഘാതത്തെ തുടർന്ന് ഹാഫയിലെ താമസസ്ഥലത്ത്‌ ഇദ്ദേഹത്തെ അവശനിലയിൽ കണ്ടെത്തിയത്‌.

സാമൂഹിക പ്രവർത്തകനായ എ.കെ. പവിത്രന്നും സുഹൃത്തുക്കളുമാണ് ആശുപത്രിയിലെത്തിച്ചത്‌. നേരത്തെ ഹാഫയിൽ വിവിധ കച്ചവട സ്ഥാപനങ്ങൾ നടത്തിയിരുന്നു. ഭാര്യയും മകനുമുണ്ട്‌. നടപടികൾ പൂർത്തീകരിച്ച് മൃതദേഹം സലാലയിൽ സംസ്‌കരിക്കുമെന്ന് എംബസി കോൺസുലാർ ഏജന്റ്‌ ഡോ. കെ. സനാതനൻ അറിയിച്ചു.

Show Full Article
TAGS:Haripad native passed away in Oman Heart Attack Sultan Qaboos Hospital 
News Summary - Haripad native who was undergoing treatment passed away in Salalah
Next Story