Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഐ.സി.എഫ്‌ സലാലയിൽ...

ഐ.സി.എഫ്‌ സലാലയിൽ മെഡിക്കൽ ക്യാമ്പ്‌ സംഘടിപ്പിച്ചു

text_fields
bookmark_border
ഐ.സി.എഫ്‌ സലാലയിൽ മെഡിക്കൽ ക്യാമ്പ്‌ സംഘടിപ്പിച്ചു
cancel

സലാല: ഐ.സി.എഫ്‌ സലാല ലൈഫ്‌ ലൈൻ ആശുപത്രിയുമായി സഹകരിച്ച്‌ സൗജന്യ മെഡിക്കൽ ക്യാമ്പ്‌ സംഘടിപ്പിച്ചു. അൽ വാദിയിലെ ആശുപത്രിയിൽ നടന്ന ഉദ്‌ഘാടന ചടങ്ങിൽ ഡോ. സനാതാനൻ, രാകേഷ്‌ കുമാർ ജാ, ഒ. അബ്‌ദുൽ ഗഫൂർ എന്നിവർ അതിഥികളായിരുന്നു.

പ്രസിഡന്റ്‌ നാസർ ലത്തീഫി അധ്യക്ഷത വഹിച്ചു. പ്രാഥമിക പരിശോധനകൾക്ക്‌ പുറമെ ജനറൽ മെഡിസിൻ, ഇ.എൻ.ടി, ഗൈനക്കോളജി, സ്കിൻ എന്നിവയിലായി അഞ്ച്‌ ഡോക്ടർമാർ സേവനം ചെയ്തു. ക്യാമ്പ്‌ വനിതകൾ ഉൾപ്പടെ നൂറു കണക്കിനാളുകൾ ഉപയോഗപ്പെടുത്തി. വി.പി. അബ്‌ദുസലാം ഹാജി, സി.വി സുദർശനൻ എന്നിവരും സംബന്ധിച്ചു. അഷ്റഫ്‌ ബാഖവി, റഫീഖ്‌ ചാവക്കാട്‌, ആശുപത്രി ഡയറക്ടർ അബ്ദു റഷീദ്‌, ഷബീർ, റിജീഷ്‌ എന്നിവർ നേത്യത്വം നൽകി.

Show Full Article
TAGS:icf medical camp salalah 
News Summary - ICF organizes medical camp in Salalah
Next Story