ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവിന് സ്വീകരണവുമായി ഇൻകാസ് ഒമാൻ
text_fieldsമസ്കത്ത് : ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ ‘ഇഴ’ സിനിമയുടെ നിർമാതാവ് സലീം മുതുവമ്മലിന് ഇൻകാസ് ഒമാൻ സ്വീകരണം നൽകി. ദീർഘകാലമായി പ്രവാസജീവിതം നയിക്കുന്ന അദ്ദേഹം ഇൻകാസ് ഒമാൻ വൈസ് പ്രസിഡന്റും സാമൂഹിക പ്രവർത്തകനും ഒമാനിലെ കല സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമാണ്. മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രത്തിന്റെ നിർമാതാവിനുള്ള പൂവച്ചൽ ഖാദർ അവാർഡാണ് സലീം മുതുവമ്മലിന് ലഭിച്ചത്. മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രത്തിനുള്ള കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്, അഭിനയ മികവിന് കലാഭവൻ നവാസിന് പ്രത്യേക ജൂറി പരാമർശത്തിനും, സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രത്തിന്റെ സംവിധായകനുള്ള അവാർഡിന് സിറാജ് റേസയും ഇഴ എന്ന ചിത്രത്തിലൂടെ അർഹരായി
പരിപാടിയുടെ സദസ്സ്
മികച്ച രണ്ടാമത്തെ നടിക്കുള്ള ജെ.സി ഡാനിയേൽ പുരസ്കാരം ഈ ചിത്രത്തിലെ അഭിനയത്തിന് നായികയായി അഭിനയിച്ച രഹനക്ക് ലഭിച്ചു. ജീവിത ഗന്ധിയായ ഈ സിനിമ മലയാള ചലച്ചിത്ര ആസ്വാദകരുടെ മനസ്സിൽ ഇടം നേടി. മികച്ച ഡോക്യുമെന്ററിക്കുള്ള ദേശീയ ചലച്ചിത്ര ജൂറിയുടെ പ്രത്യേക പരാമർശത്തിന് സലീം മുതുവമ്മൽ നിർമാതാവായ ‘നെകൽ’ എന്ന ഡോക്യുമെന്ററിയും അർഹമായി. ഇൻകാസ് ഒമാൻ വർക്കിങ് പ്രസിഡന്റ് റെജി കെ തോമസ് ചടങ്ങിൽ അധ്യക്ഷതവഹിച്ചു. സാമ്പത്തിക നേട്ടങ്ങൾക്കുമപ്പുറം സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രങ്ങൾ നിർമിക്കുന്നതിൽ എന്നും ഒരു വേറിട്ട മാതൃകയാണ് സലീം മുതുവമ്മൽ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇൻകാസ് ഒമാൻ കേന്ദ്ര കമ്മിറ്റിയുടെ മെമെന്റോയും സമ്മാനിച്ചു.
ഇന്റർനാഷനൽ ഗാന്ധിയൻ തോട്സ് ഒമാൻ ചാപ്റ്റർ ചെയർമാനും ഇൻകാസ് സ്ഥാപക നേതാവും സാമൂഹിക പ്രവർത്തകനുമായ എൻ. ഒ. ഉമ്മൻ പൊന്നാട അണിയിച്ച് ആശംസകൾ നേർന്നു. ഇൻകാസ് മിഡിലീസ്റ്റ് കൺവീനർ അഡ്വ. എം. കെ. പ്രസാദ് ഇഴ എന്ന സിനിമക്ക് പ്രവാസജീവിതത്തിന്റെ വിയർപ്പും ഗന്ധവും ഉണ്ടെന്ന് ആശംസ പ്രസംഗത്തിൽ പറഞ്ഞു.വിദ്യാഭ്യാസ വിദഗ്ധനും ഒമാനിലെ ഇംഗ്ലീഷ്, മലയാള ദിനപത്രങ്ങളിലെ സ്ഥിരം കോളമിസ്റ്റും സാമൂഹികപ്രവർത്തകനുമായ ഡോ. സജി ഉതുപ്പാൻ അദ്ദേഹത്തിന്റെ സിനിമകളുടെ കലാമൂല്യവും അത് സമൂഹത്തിന് നൽകുന്ന നല്ല സന്ദേശവും എടുത്തുപറഞ്ഞു.ഡോ.ജെ രത്നകുമാർ, ഷക്കീൽ ഹസ്സൻ, മധു, രാജൻ കൊക്കുരി, വാസുദേവൻ തളിയറ എന്നിവർ സംസാരിച്ചു. ഇൻകാസ് ഒമാൻ നേതാക്കളായ മാത്യു മെഴുവേലി, റിസ്വിൻ ഹനീഫ്, അജോ കട്ടപ്പന, ജാഫർ കായംകുളം , കിഫിൽ തുടങ്ങിയവർ ആശംസകൾ അറിയിച്ചു.
ഷൈനു മനക്കര,ബിന്ദു പാലക്കൽ, അജ്മൽ കരുനാഗപ്പള്ളി, ഷാനവാസ് കറുകപുത്തൂർ, വിജയൻ തൃശ്ശൂർ, പ്രിയ ഹരിലാൽ, ജോർജ് വർഗീസ്, റെജി എബ്രഹാം പുനലൂർ, അനൂപ് നാരായൺ, ഹരിലാൽ കൊല്ലം, മുഹമ്മദ് അലി, ദിനേശ് ബഹ്ലാ, ഇ.വി. പ്രദീപ്, മോനിഷ് നിസ്വ, മനോജ് കായംകുളം, ബാബു തോമസ്, സലിം റൂസൈൽ,അബ്ദുല്ല റൂസൈൽ, ഹിലാൽ, സനോജ്, ഷാനു, ഡാനിഷ്, അൽത്താഫ്,സദ്ദാം, ജേക്കബ് തോമസ്,സജി ടി കോശി, വിജു മാത്യു തുടങ്ങി നിരവധിപേർ പങ്കെടുത്തു. ഇൻകാസ് ഒമാൻ ജനറൽ സെക്രട്ടറി മണികണ്ഠൻ കോതോട്ട് സ്വാഗതവും ട്രഷറർ സജി ചങ്ങനാശ്ശേരി നന്ദിയും പറഞ്ഞു.