സലാലയിൽ ഇന്ത്യൻ ബിസിനസ് മീറ്റ് സംഘടിപ്പിച്ചു
text_fieldsദോഫാർ ചേംബർ ഓഫ് കോമേഴ്സ് സലാലയിൽ സംഘടിപ്പിച്ച ഇന്ത്യൻ ബിസിനസ് മീറ്റിൽ
ഇന്ത്യൻ അംബാസഡർ ജി.എസ്. ശ്രീനിവാസ് സംസാരിക്കുന്നു
സലാല: ദോഫാർ ചേംബർ ഓഫ് കോമേഴ്സ് ബിസിനസ് മീറ്റ് സംഘടിപ്പിച്ചു. ഓക്കി ബിൽഡിങ്ങിലെ ദോഫാർ പാൽസ് ഹാളിൽ നടന്ന മീറ്റിൽ ഇന്ത്യൻ അംബാസഡർ ജി.വി. ശ്രീനിവാസ് മുഖ്യാതിഥിയായി.
ദോഫാർ ചേംബർ ഓഫ് കോമേഴ്സ് ചെയർമാൻ ശൈഖ് നായിഫ് ബിൻ അഹമ്മദ് അൽ ഫാളിൽ, ചേംബർ ഓഫ് കോമേഴ്സ് ഫോറിൻ ഇൻവെസ്റ്റ്മെന്റ് കമ്മിറ്റി ചെയർമാൻ ശൈഖ് സാലിം അബ്ദുല്ല അൽ കാഫ്, വൈസ് ചെയർമാൻ രാകേഷ് കുമാർ ഝാ, കോൺസുലാർ ഏജന്റ് ഡോ.കെ. സനാതനൻ എന്നിവർ സംബന്ധിച്ചു. ഇന്തോ-ഒമാൻ വാണിജ്യസൗഹൃദം പുതുക്കുക, ഇരു രാജ്യങ്ങളിലെയും സാധ്യതകൾ പ്രയോജനപ്പെടുത്തുക എന്ന ഉദ്ദേശ്യത്തിലാണ് മീറ്റ് ഒരുക്കിയതെന്ന് ചേംബർ ഓഫ് കോമേഴ്സ് ഭാരവാഹികൾ പറഞ്ഞു. ഇതിന് തുടർച്ചയുണ്ടാകുമെന്നും പറഞ്ഞു. പ്രത്യേക ക്ഷണിതാക്കളായ നൂറിലധികം പേരും പരിപാടിയിൽ സംബന്ധിച്ചു.