മസ്കത്ത് ഇന്ത്യൻ എംബസി കോൺസുലാർ ക്യാമ്പ് 26ന് സുഹാറിൽ
text_fieldsമസ്കത്ത്: മസ്കത്ത് ഇന്ത്യൻ എംബസി കോൺസുലാർ ക്യാമ്പ് ഏപ്രിൽ 26ന് സുഹാർ ഫലജിലുള്ള ജിൻഡാൽ ടൗൺഷിപ്പ് ഹാളിൽ നടത്തും. സുഹാറിലെ ഇന്ത്യൻ സോഷ്യൽ ക്ലബ്ബുമായി സഹകരിച്ചാണ് ക്യാമ്പൊരുക്കുന്നത്. രാവിലെ 10 മുതൽ വൈകുന്നേരം നാലുവരെയാണ് ക്യാമ്പ്.
പവർ ഓഫ് അറ്റോർണിയുടെ സാക്ഷ്യപ്പെടുത്തൽ, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, സത്യവാങ്മൂലം, പേരിന്റെ അക്ഷര വിന്യാസത്തിൽ ചെറിയ മാറ്റം, കുടുംബപ്പേര് ചേർക്കൽ അല്ലെങ്കിൽ പാസ്പോർട്ടിൽ പേരുകൾ വിഭജിക്കൽ എന്നിവക്കുള്ള അപേക്ഷകൾ, നവജാതശിശുക്കളുടെ ജനന രജിസ്ട്രേഷൻ, എൻ.ആർ.ഐ സർട്ടിഫിക്കറ്റുകൾ നൽകുന്നതിനും സി.ഐ.ഡബ്ല്യു.ജി (ഗൾഫിലെ ഇന്ത്യൻ തൊഴിലാളികളുടെ കുട്ടികൾ) സർട്ടിഫിക്കറ്റുകൾ നൽകുന്നതിനും അപേക്ഷകൾ സ്വീകരിക്കും. സാങ്കേതിക കാരണങ്ങളാൽ പാസ്പോർട്ട് പുതുക്കലുകൾ സ്വീകരിക്കില്ല. ഏതെങ്കിലും സേവനം ലഭിക്കുന്നതിന് പാസ്പോർട്ടിന്റെയും സിവിൽ ഐ.ഡി കാർഡിന്റെയും ഒറിജിനൽ, പകർപ്പ് എന്നിവ കൊണ്ടുവരേണ്ടതണെന്ന് ഇന്ത്യൻ സോഷ്യൽ ക്ലബ് സുഹാർ ഭാരവാഹികൾ അറിയിച്ചു.