റിപ്പബ്ലിക് ദിനാഘോഷവുമായി ഒമാനിലെ ഇന്ത്യൻ എംബസി
text_fieldsമസ്കത്ത്: ദേശസ്നേഹമ പകർന്ന് ഒമാനിലെ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു. പരിപാടിയിൽ ഒമാനിലെ ഇന്ത്യൻ പ്രവാസി സമൂഹം പങ്കാളികളായി.അഹിംസയുടെയും സമാധാനത്തിന്റെയും സന്ദേശം ലോകത്തിന് പകർന്ന ഗാന്ധിജിയുടെ പൈതൃകത്തിന് ആദരാഞ്ജലി അർപ്പിച്ചായിരുന്നു ചടങ്ങുകൾ ആരംഭിച്ചത്. ഇന്ത്യൻ എംബസി ചാർജ് ഡി അഫയേഴ്സ് താവിഷി ബഹാൽ പാണ്ഡേ മഹാത്മാ ഗാന്ധിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി.
തുടർന്ന് ദേശീയ പതാക ഉയർത്തി. ഇന്ത്യൻ സ്കൂൾ മസ്കത്തിലെ വിദ്യാർഥികൾ ദേശീയഗാനം ആലപിച്ചു. ഇന്ത്യൻ രാഷ്ട്രപതി രാഷ്ട്രത്തെ അഭിസംബോധന ചെയ്ത പ്രസംഗത്തിൽനിന്നുള്ള ഭാഗങ്ങൾ ചാർജ് ഡി അഫയേഴ്‌സ് വായിച്ചു.
പോർബന്തർ–മസ്കത്ത് കന്നി യാത്ര വിജയകരമായി പൂർത്തിയാക്കിയ ഐ.എൻ.എസ്.വി കൗണ്ടിന്യ പായ്ക്കപ്പലിന്റെ കമാൻഡർ വൈ. ഹേമന്ത്, കമാൻഡർ വികാസ് ഷിയോരൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വിദ്യാർഥികളുടെ ദേശഭക്തിഗാനങ്ങൾ ആഘോഷാന്തരീക്ഷത്തെ ദേശോൽസുകമാക്കി.


