ഇന്ത്യൻ സ്കൂൾ ഇബ്രി സ്റ്റുഡന്റ്സ് കൗൺസിൽ അധികാരമേറ്റു
text_fieldsഇബ്രി ഇന്ത്യൻ സ്കൂളിലെ സ്റ്റുഡന്റ്സ് കൗൺസിൽ അധികാരമേറ്റപ്പോൾ
ഇബ്രി: ഇബ്രി ഇന്ത്യൻ സ്കൂളിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട സ്റ്റുഡന്റ്സ് കൗൺസിൽ അധികാരമേറ്റു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പ്രൗഢഗംഭീര ചടങ്ങ് സ്കൂൾ ഗായകസംഘത്തിന്റെ പ്രാർഥനയോടെ ആരംഭിച്ചു. പുതിയ സ്കൂൾ കൗൺസിൽ അംഗങ്ങളായ അൽസാബിത്ത് അക്ബർ (ഹെഡ് ബോയ്), ഫറ ഷംസുദ്ദീൻ (ഹെഡ് ഗേൾ), അഹമ്മദ് ശാതിർ (ഡെപ്യൂട്ടി ഹെഡ് ബോയ്), പൂജ സുനീഷ് (ഡെപ്യൂട്ടി ഹെഡ് ഗേൾ), ഷുഹൈബ് അബ്ബാസ് (സ്പോർട്സ് ക്യാപ്റ്റൻ ബോയ്, സൈന ഫാത്തിമ ഫിദാ മുഹമ്മദ് (സ്പോർട്സ് ക്യാപ്റ്റൻ ഗേൾ), ഫബീഹ ഇബ്നാത്ത് (ലിറ്റററി കോഓഡിനേറ്റർ), മുംതഹേൻ ഹുസൈൻ (ഡെപ്യൂട്ടി ലിറ്റററി കോഓഡിനേറ്റർ),
എന്നിവർക്കുള്ള ബാഡ്ജുകളും, സ്ലാഷുകളും ധരിപ്പിച്ചുള്ള അധികാരമേറ്റെടുക്കൽ ചടങ്ങിന് സ്കൂൾ മാനേജ്മെന്റ് അംഗങ്ങളായ നവീൻ വിജയകുമാർ, ഫെസ്ലിൻ അനീഷ് മോൻ, ഫൈസൽ ഷംസുദ്ദീൻ എന്നിവർ നേതൃത്വം നൽകി.ഹൗസ് പ്രിഫെക്റ്റ്മാരായ ലൈബ ബെഹ്റാം(ബ്ലൂ ഹൗസ് പ്രീഫെക്റ്റ്), സിയാ മെറിൻ തോമസ് (വൈസ് പ്രിഫെക്റ്റ്), മുഹമ്മദ് സാമിക്ക് ഹുസൈൻ (ഗ്രീൻ ഹൗസ് പ്രിഫെക്റ്റ്), സൈത് മുഹമ്മദ് (ഗ്രീൻ ഹൗസ് വൈസ് പ്രിഫക്റ്റ്), ആർലിൻ സൂസൻ ജേക്കബ് (യെല്ലാ ഹൗസ് പ്രീഫെക്റ്റ്), ഹാല ഒസാമ (വൈസ് പ്രി ഫെക്റ്റ്), മനാഹിൽ റെഹാൻ (റെഡ് ഹൗസ് പ്രിഫെക്റ്റ്), അഫ്സാർ ഫാത്തിമ റാബിയ (വൈസ് പ്രിഫെക്റ്റ്), എന്നിവർക്കുള്ള ബാഡ്ജുകളും, സ്ലാഷുകളും പതാകയും വിവിധ ഗ്രൂപ് ഇൻ ചാർജ് ടീച്ചർമാരായ മഹിള , അരുൺ കുമാർ(ബ്ലൂ ഹൗസ്) മുഹമ്മദ് ആബിദ്, സൈനബ് ( ഗ്രീൻ ഹൗസ്) സജിമോൻ, ഹേമ വിജയകുമാർ(യെല്ലോ ഹൗസ്), രാജ് കമൽ, എഡ്വിൻ (റെഡ് ഹൗസ്) എന്നിവർ ചേർന്ന് കൈമാറി. സത്യപ്രതിജ്ഞ ചടങ്ങിന് പ്രിൻസിപ്പൽ വി.സ്. സുരേഷ് നേതൃത്വം നൽകി. സ്കൂളിനെ നയിക്കുന്നതിനോടൊപ്പം മറ്റുള്ളവർക്ക് കൂടി മാതൃകയാകാൻ ശ്രമിക്കണമെന്ന് അദ്ദേഹം വിദ്യാർഥികളെ ഉദ്ബോധിപ്പിച്ചു. ഫാത്തിമ
ഷെരീഫ് പരിപാടി നിയന്ത്രിച്ചു. ഇന്റേണൽ ആക്ടിവിറ്റി കോഓഡിനേറ്റർ ഉണ്ണികൃഷ്ണൻ അനുമോദന പ്രഭാഷണം നടത്തി. വൈസ് പ്രിൻസിപ്പൽ സണ്ണി മാത്യു, അഡീഷനൽ വൈസ് പ്രിൻസിപ്പൽ വിജയ കുമാർ ഡൊമിനിക്, രക്ഷിതാക്കളും, പൂർവ വിദ്യാർഥികളും, സാമൂഹ്യ,രാഷ്ട്രീയ, സംസ്കാരിക മണ്ഡലങ്ങളിലെ പ്രശസ്തരും പരിപാടിയിൽ സംബന്ധിച്ചു. ഡോ: ഗോപിനാഥ് സ്വാഗതവും, സാം മാത്യൂസ് നന്ദിയും പറഞ്ഞു.