ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ മലബാർ വിഭാഗം ഓണാഘോഷം
text_fieldsമസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ മലബാർ വിഭാഗം ഓണാഘോഷം വിപുലമായ പരിപാടികളോടെ നടന്നു. ഇന്ത്യൻ അംബാസിഡർ ജി.വി. ശ്രീനിവാസ് ഉദ്ഘാടനം ചെയ്തു. മലബാർ വിഭാഗം കൺവീനർ നൗഷാദ് കക്കേരി അധ്യക്ഷതവഹിച്ചു. ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ ചെയർമാൻ ബാബു രാജേന്ദ്രൻ, ജനറൽ സെക്രട്ടറി ഷക്കീൽ കോമത്ത് , വൈസ് ചെയർമാൻ സുഹൈൽ ഖാൻ, മലബാർ വിങ് ഒബ്സെർവർ മറിയം ചെറിയാൻ, മറ്റു അംഗങ്ങളും മലബാർ വിങ്ങിന്റെ സ്ഥാപക അംഗങ്ങളായ റഈസ് അഹ്മദ് അടക്കമുള്ള നേതാക്കന്മാരും മലബാർ വിങ് മാനേജിങ് കമ്മിറ്റി അംഗങ്ങളും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
തുടർന്ന് നടന്ന ഓണസദ്യയിൽ സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ള ഒട്ടനവധി പേർ പങ്കെടുത്തു. മേളം മസ്കത്ത് അവതരിപ്പിച്ച പഞ്ചവാദ്യത്തോടെ തുടങ്ങിയ ഓണാഘോഷ പരിപാടിയിൽ മലബാർ വിഭാഗം കലാകാരൻമാർ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ഓണസദ്യയോട് അനുബന്ധിച്ച് അരങ്ങേറി. നിധീഷ് മാണി സ്വാഗതവും റഫീഖ് നന്ദിയും പറഞ്ഞു.