ഇന്ത്യൻ വെസ്റ്റേൺ നേവൽ കമാൻഡ് മേധാവിയെ ഒമാനിൽ സ്വീകരിച്ചു
text_fieldsഇന്ത്യയുടെ വെസ്റ്റേൺ നേവൽ കമാൻഡിന്റെ ഫ്ലാഗ് ഓഫിസർ കമാൻഡിങ്-ഇൻ-ചീഫ് വൈസ് അഡ്മിറൽ കൃഷ്ണ സ്വാമിനാഥനും സംഘവും മസ്കത്തിലെ മാരിടൈം സെക്യൂരിറ്റി സെന്റർ
സന്ദർശിച്ചപ്പോൾ
മസ്കത്ത്: സുൽത്താന്റെ സായുധസേന (എസ്.എ.എഫ്) ചീഫ് ഓഫ് സ്റ്റാഫ് വൈസ് അഡ്മിറൽ അബ്ദുല്ല ഖാമിസ് അൽ റൈസി ഇന്ത്യൻ നാവികസേനയുടെ വെസ്റ്റേൺ നേവൽ കമാൻഡിന്റെ ഫ്ലാഗ് ഓഫീസർ കമാൻഡിങ്-ഇൻ-ചീഫ് വൈസ് അഡ്മിറൽ കൃഷ്ണ സ്വാമിനാഥൻ അടങ്ങിയ സൈനിക പ്രതിനിധി സംഘത്തെ സ്വീകരിച്ചു. അൽ മുർതഫ ക്യാമ്പിലെ ഓഫീസിലായിരുന്നു സ്വീകരണം. കൂടിക്കാഴ്ചയിൽ പരസ്പര താൽപര്യമുള്ള വിവിധ സൈനിക വിഷയങ്ങളെക്കുറിച്ച് ഇരുപക്ഷവും അഭിപ്രായം കൈമാറി.
ഇന്ത്യൻ വെസ്റ്റേൺ നേവൽ കമാൻഡ് മേധാവി കൃഷ്ണ
സ്വാമിനാഥൻ എസ്.എ.എഫ് ചീഫ് ഓഫ് സ്റ്റാഫ് വൈസ്
അഡ്മിറൽ അബ്ദുല്ല ഖാമിസ് അൽ റൈസിയുമായി കൂടിക്കാഴ്ച നടത്തുന്നു
റോയൽ നേവി ഓഫ് ഒമാൻ ആക്ടിങ് കമാൻഡർ കൊമഡോർ ജാസിം മുഹമ്മദ് അൽ ബലൂശിയും ഇന്ത്യൻ നാവിക സേന പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തി. തുടർന്ന് സംഘം മാരിടൈം സെക്യൂരിറ്റി സെന്റർ (എം.എസ്.സി) സന്ദർശിച്ചു. മാരിടൈം സെക്യൂരിറ്റി സെന്റർ മേധാവി കൊമഡോർ ആദിൽ ഹമൂദ് അൽ ബുസൈദി സംഘത്തെ സ്വീകരിച്ചു. സന്ദർശനത്തിനിടെ, ഒമാന്റെ സമുദ്രപരിധികളിൽ കടൽ പരിസ്ഥിതിയുടെയും നാവിഗേഷന്റെയും സുരക്ഷ ഉറപ്പാക്കുന്നതിൽ മാരിടൈം സെക്യൂരിറ്റി സെന്റർ നിർവഹിക്കുന്ന പങ്കും പ്രവർത്തനങ്ങളും ഇന്ത്യൻ നാവിക കമാൻഡർക്ക് വിശദീകരിച്ചു. സെന്ററിലെ സൗകര്യങ്ങളും അതിൽ ഉൾപ്പെടുത്തിയിരിക്കുന്ന ആധുനിക സാങ്കേതിക സംവിധാനങ്ങളെയും കുറിച്ചും വിശദമായ അവതരണം നൽകി.


