Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകെ.​എം.​സി.​സി...

കെ.​എം.​സി.​സി കോ​ഴി​ക്കോ​ട്‌ ജി​ല്ല പ്ര​വ​ർ​ത്ത​ക സ​മ്മേ​ള​നം 16ന്; ​ഷാ​ഫി പ​റ​മ്പി​ൽ മു​ഖ്യാ​തി​ഥി

text_fields
bookmark_border
കെ.​എം.​സി.​സി കോ​ഴി​ക്കോ​ട്‌ ജി​ല്ല പ്ര​വ​ർ​ത്ത​ക സ​മ്മേ​ള​നം 16ന്; ​ഷാ​ഫി പ​റ​മ്പി​ൽ മു​ഖ്യാ​തി​ഥി
cancel
Listen to this Article

സ​ലാ​ല: കെ.​എം.​സി.​സി കോ​ഴി​ക്കോ​ട്‌ ജി​ല്ല പ്ര​വ​ർ​ത്ത​ക സ​മ്മേ​ള​നം ഒ​​ക്ടോ​ബ​ർ 16ന് ​ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.​കെ.​പി.​സി.​സി വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്റ് ഷാ​ഫി പ​റ​മ്പി​ൽ എം.​പി. മു​ഖ്യാ​തി​ഥി​യാ​യി പ​​ങ്കെ​ടു​ക്കും. ച​ട​ങ്ങി​ൽ അ​ബ്ദു​സ​മ​ദ് പൂ​ക്കോ​ട്ടൂ​ർ സി.​എ​ച്ച് അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

ഇ.​പി അ​ബൂ​ബ​ക്ക​ർ ഹാ​ജി​യു​ടെ ഓ​ർ​മ​ക്ക് സ​ലാ​ല കെ.​എം.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി ഏ​ർ​പ്പെ​ടു​ത്തി​യ ജീ​വ​കാ​രു​ണ്യ പു​ര​സ്കാ​രം ദീ​ർ​ഘ​കാ​ലം സി.​എ​ച്ച്. സെ​ന്റ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യ എം.​എ റ​സാ​ക്ക് മാ​സ്റ്റ​ർ​ക്ക് സ​മ്മാ​നി​ക്കും. രാ​ഷ്ട്രീ​യ സ​മൂ​ഹ മ​ത ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​ണ് അ​ദ്ദേ​ഹം. മാ​ധ്യ​മ പു​ര​സ്കാ​രം മാ​ധ്യ​മം-​മീ​ഡി​യ വ​ൺ സ​ലാ​ല റി​പ്പോ​ർ​ട്ട​ർ കെ.​എ സ​ലാ​ഹു​ദ്ദീ​ന് സ​മ്മാ​നി​ക്കും.

പ്ര​വാ​സി​ക​ൾ​ക്കാ​യി ക്രി​യാ​ത്മ​ക ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തു​ന്ന​ത്‌ മു​ൻ നി​ർ​ത്തി​യാ​ണ് പു​ര​സ്കാ​രം സ​മ്മാ​നി​ക്കു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ഷാ​ഫി പ​റ​മ്പി​ൽ എം.​പി പു​ര​സ്കാ​ര​ങ്ങ​ൾ സ​മ്മാ​നി​ക്കും. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന 10 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് എം.​സി പോ​ക്ക​ർ സാ​ഹി​ബ് സ്മാ​ര​ക വി​ദ്യാ​ഭ്യാ​സ സ്കോ​ള​ർ​ഷി​പ്പും ന​ൽ​കു​മെ​ന്ന് ജി​ല്ല കെ.​എം.​സി.​സി പ്ര​സി​ഡ​ന്റ് മു​സ്ത​ഫ ഫ​ലൂ​ജ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​സി. മു​നീ​ർ മു​ട്ടു​ങ്ങ​ൽ, ട്ര​ഷ​റ​ർ കെ.​സി. ജ​മാ​ൽ എ​ന്നി​വ​ർ വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. കേ​ന്ദ്ര ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ വി.​പി അ​ബ്ദു​സ്സ​ലാം ഹാ​ജി, റ​ഷീ​ദ് ക​ല്പ​റ്റ, നാ​സ​ർ പെ​രി​ങ്ങ​ത്തൂ​ർ, മ​ഹ​മൂ​ദ് ഹാ​ജി, നാ​സ​ർ ക​മൂ​ന, ഹാ​ഷിം കോ​ട്ട​ക്ക​ൽ എ​ന്നി​വ​രും സം​ബ​ന്ധി​ച്ചു. അ​ൻ​സാ​ർ ചേ​ലോ​ട്ട്, സി. ​മു​സ്ത​ഫ , കെ.​പി. കോ​യ, മു​ഹ​മ്മ​ദ് പേ​രാ​മ്പ്ര, റ​ഫീ​ഖ്, ശ​രീ​ഫ്, നി​സാ​ർ മു​ട്ടു​ങ്ങ​ൽ, ഫൈ​സ​ൽ എ​ന്നി​വ​ർ നേ​ത്യ​ത്വം ന​ൽ​കി.

Show Full Article
TAGS:KMCC Kozhikode District Committee Workers Conference Oman News Gulf News 
News Summary - KMCC Kozhikode District Workers' Conference on 16th; Shafi Parambil as Chief Guest
Next Story