Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightആരോഗ്യത്തോടെ കൂടുതൽ...

ആരോഗ്യത്തോടെ കൂടുതൽ കാലം; 2030 ലക്ഷ്യവും കടന്ന് ഒമാൻ

text_fields
bookmark_border
ആരോഗ്യത്തോടെ കൂടുതൽ കാലം; 2030 ലക്ഷ്യവും കടന്ന് ഒമാൻ
cancel

മസ്കത്ത്: ആരോഗ്യപൂർണമായ ആയുർദൈർഘ്യത്തിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ച് ഒമാൻ. രോഗങ്ങളും പരിക്കുകളും മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളില്ലാതെ ഒരാൾക്ക് പൂർണ ആരോഗ്യത്തോടെ ജീവിക്കാൻ കഴിയുന്ന ശരാശരി വർഷങ്ങളെയാണ് 'ആരോഗ്യപൂർണ ആയുർദൈർഘ്യം' എന്ന് പറയുന്നത്. ലോകാരോഗ്യ സംഘടനയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഒമാനിലെ ആരോഗ്യപൂർണ ആയുർദൈർഘ്യം 68.2 വർഷമായി ഉയർന്നു.

2021-ൽ ഇത് 63.2 വർഷമായിരുന്നു. വെറും രണ്ട് വർഷത്തിനിടെ അഞ്ച് വർഷത്തിന്റെ വൻ വർധനവാണ് ഈ മേഖലയിൽ രാജ്യം രേഖപ്പെടുത്തിയത്. 'ഒമാൻ വിഷൻ 2040'-ന്റെ ഭാഗമായി 2030-ഓടെ ആരോഗ്യപൂർണ ആയുർദൈർഘ്യം 67 വർഷത്തിലെത്തിക്കുക എന്നതായിരുന്നു പ്രാഥമിക ലക്ഷ്യം. എന്നാൽ ഈ ലക്ഷ്യം നിശ്ചിത സമയത്തിനും മുൻപേ മറികടക്കാൻ ഒമാനായി. 2040-ഓടെ ഇത് 70 വർഷമാക്കി ഉയർത്തുകയാണ് ഒമാന്റെ അടുത്ത ലക്ഷ്യം.

ആഗോള ശരാശരിയായ 62.8 വർഷത്തേക്കാൾ 5.4 വർഷം കൂടുതലാണ് ഒമാനിലെ നിരക്ക്. കിഴക്കൻ മെഡിറ്ററേനിയൻ മേഖലയിലെ ശരാശരിയായ 60.4 വർഷത്തേക്കാൾ 7.8 വർഷവും കൂടുതലാണ്.ആരോഗ്യരംഗത്തെ പ്രതിരോധ പ്രവർത്തനങ്ങൾ, രോഗനിർണയം, ചികിത്സ, പുനരധിവാസം തുടങ്ങിയ മേഖലകളിലെ പുരോഗതിയാണ് നേട്ടത്തിന് പിന്നിൽ. ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും രോഗപ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും രാജ്യം നൽകുന്ന പ്രാധാന്യവും ഇതിൽ നിർണായകമാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Oman Good Health world health organization 
News Summary - Live longer in good health; Oman surpasses its 2030 target
Next Story