വി.എസിന് ആദരാഞ്ജലിയർപ്പിച്ച് മലയാളം വിഭാഗം
text_fieldsഇന്ത്യൻ സോഷ്യൽ ക്ലബ് മലയാളം വിഭാഗം സംഘടിപ്പിച്ച വി.എസ് അനുസ്മരണം
മസ്കത്ത്: കേരളത്തിന്റെ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാളം വിഭാഗം അനുസ്മരിച്ചു. മലയാളം വിഭാഗം ഹാളിൽ മൗനാഞ്ജലിയോടെയാണ് യോഗം ആരംഭിച്ചത്. മലയാളം വിഭാഗം കൺവീനർ കെ.എ. താജുദ്ദീൻ വി.എസിന്റെ ദീർഘകാല ജനസേവനത്തെയും എളിമയാർന്ന ജീവിതത്തെയും കുറിച്ച് സംസാരിച്ചു. സെക്രട്ടറിമാരായ ടീന ബാബു, സതീഷ് കുമാർ, എസ്. കൃഷ്ണേന്ദു, വിനോജ് വിൽസൺ, മുൻ കൺവീനർമാരായ എബ്രാഹം മാത്യു, ഇ.ജി. മധു എന്നിവർ വി.എസിനെക്കുറിച്ച അറിവുകൾ പങ്കുവെച്ചു. ശിവൻപിള്ള, എൻ.എസ്. രാജീവ്, സുനിൽ ശ്രീധർ, പാപ്പച്ചൻ ഡാനിയൽ, തോമസ് മാത്യു, ജയ്കിഷ് പവിത്രൻ, കോ-കൺവീനർ ശ്രീമതി രമ്യ ഡെൻസിൽ എന്നിവർ സംസാരിച്ചു. വൈ. സെസിൽ ഡെൻസിൽ, എസ്. രതീഷ്, മിനി സുനിൽ, സുജ പാപ്പച്ചൻ, രാജലക്ഷ്മി മധു, ബിനിത ജയ്കിഷ് എന്നിവർ പങ്കെടുത്തു.