ഹൃദയാഘാതം; ഒമാനിൽ മലയാളി അധ്യാപിക മരണപ്പെട്ടു
text_fieldsഷീബ തോംസൺ
മസ്‌കത്ത്: ഒമാനിൽ ഹൃദയാഘാതംമൂലം മലയാളിയായ സ്‌കൂൾ അധ്യാപിക മരണപ്പെട്ടു. അടൂർ ഏഴംകുളം പ്ലാവിളയിൽ ഫിലിപ് കോശിയുടെ മകളും കൊല്ലം കടമ്പനാട് എടക്കാട് ചെറുതാപ്പിൽ സി.കെ. തോംസണിന്റെ ഭാര്യയുമായ ചെറുതാപ്പിൽ വീട്ടിൽ ഷീബ തോംസൺ (54) ആണ് മസ്‌കത്തിൽ മരണപ്പെട്ടത്. വർഷങ്ങളായി ഒമാനിലെ സ്വകാര്യ ഇന്റർനാഷനൽ സ്‌കൂളിൽ ടീച്ചറായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു. കഴിഞ്ഞ ദിവസം ശാരീരിക അസ്വസ്ഥതയെ തുടർന്ന് മസ്‌കത്ത് റൂവിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെ വെച്ചാണ് മരണം.
മാതാവ്: സൂസൻ കോശി. മക്കൾ: ജ്യോതിഷ് തോംസൺ (ബംഗളൂരു), തേജസ് തോംസൺ (യു.കെ). സഹോദരങ്ങൾ: ഷോബിൻ (ദുബൈ), ഷീജ സൂസൻ തോമസ് (കുവൈത്ത്). ആക്സിഡൻറ്സ് ആൻഡ് ഡിമൈസസ് ഒമാൻ എക്സിക്യൂട്ടിവ് അംഗം ഡെന്നി രാജന്റെ ബന്ധുകൂടിയാണ് മരണപ്പെട്ട ഷീബ തോംസൺ. മസ്‌കത്ത് ഖൗള ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ആക്സിഡൻറ്സ് ആൻഡ് ഡിമൈസസ് ഒമാന്റെ നേതൃത്വത്തിൽ തുടർ നടപടികൾ പൂർത്തിയാക്കി ബുധനാഴ്ച രാത്രി നാട്ടിലേക്ക് അയക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.


