Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 March 2026 6:33 AM GMT Updated On
date_range 9 March 2026 6:33 AM GMT‘പെരുന്നാളിനായി മാർച്ച് ശമ്പളം നേരത്തെ നൽകണം’
text_fieldsമസ്കത്ത്: ഈദ് അൽ ഫിത്വർ ആഘോഷത്തെ മുൻനിർത്തി മാർച്ച് മാസത്തിലെ തൊഴിലാളികളുടെ ശമ്പളം മാർച്ച് 18 നകം നിർബന്ധമായും വിതരണം ചെയ്യണമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി.
ഒമാൻ തൊഴിൽ നിയമവുമായി ബന്ധപ്പട്ട രാജഉത്തരവിലെ 53/2023 പ്രകാരം ഈദുൽ ഫിത്വർ അടുത്തുവരുന്ന സാഹചര്യത്തിലാണ് നിർദേശം. പെരുന്നാൾ ആഘോഷങ്ങൾക്ക് മുന്നോടിയായി തൊഴിലാളികൾക്ക് സാമ്പത്തിക സൗകര്യം ഉറപ്പാക്കുന്നതിനായി ശമ്പള വിതരണം വേഗത്തിലാക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കി.
Next Story


