Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right‘നൂറേ മദീന’ മീലാദ്...

‘നൂറേ മദീന’ മീലാദ് സമ്മേളനവും മദ്റസ ഫെസ്റ്റും

text_fields
bookmark_border
‘നൂറേ മദീന’ മീലാദ് സമ്മേളനവും മദ്റസ ഫെസ്റ്റും
cancel

നിസ്‌വ: നിസ്‌വ സുന്നി സെന്ററിന്റെ നേതൃത്വത്തിൽ നബിദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘നൂറേ മദീനാ 2026’ മീലാദ് സമ്മേളനവും മദ്റസാ ഫെസ്റ്റും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. വിദ്യാർഥികളുടെ ഘോഷയാത്രയോടെ പരിപാടികൾക്ക് തുടക്കമായി. തുടർന്ന് വിവിധ കലാപരിപാടികളും മികച്ച വിദ്യാർഥികളെ ആദരിക്കലും നടന്നു.

മസ്കത്ത് കെ.എം.സി.സി വൈസ് പ്രസിഡന്റ് നൗഷാദ് കാക്കേരി സമ്മേളനം ഉദ്ഘാടനം ചെയ്തു. നിസ്‌വ സുന്നി സെന്റർ പ്രസിഡന്റ് അബ്ദുൽ റഷീദ് ഹാജി അധ്യക്ഷത വഹിച്ചു. ട്രഷറർ അബ്ദുൽ ഖാദർ, പ്രോഗ്രാം കമ്മിറ്റി കൺവീനർ ശിഹാബുദ്ദീൻ എന്നിവർ നേതൃത്വം നൽകി.

നിസ്‌വ കെ.എം.സി.സി പ്രസിഡന്റ് ഹാരിസ് മേത്തല, ബഹ്‌ല കെ.എം.സി.സി പ്രസിഡന്റ് അബൂബക്കർ ഫൈസി, അശ്റഫ് ഉസ്താദ് എന്നിവർ ആശംസ നേർന്നു. അഷ്റഫ് ബാഖവി മുഖ്യപ്രഭാഷണം നടത്തി. പ്രധാനാധ്യാപകൻ അനസ് മൗലവി വിദ്യാർഥികളുടെ പരിപാടികൾക്കും ദുആ മജ്‍ലിസിനും നേതൃത്വം നൽകി.

ദഫ്, ഫ്ലവർ ഷോ, സ്കൗട്ട് തുടങ്ങിയ പരിപാടികളും നടന്നു. മുതിർന്നവരുടെ ദഫ് സംഘമായ ശബാബ് നിസ്‌വ അവതരിപ്പിച്ച താളബദ്ധമായ പ്രകടനം സദസ്സിന്റെ പ്രത്യേക പ്രശംസ നേടി. സെക്രട്ടറി ശമീർ പള്ളക്കൽ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ചെയർമാൻ അമീർ വലിയവളപ്പിൽ നന്ദി പഞ്ഞു.

Show Full Article
TAGS:Milad Conference Oman News Gulf News 
News Summary - 'Noore Madina' Milad Conference and Madrassa Fest
Next Story