സലാലയിൽ എസ്.ഐ.സി യുടെ വിപുലമായ മീലാദ് സംഗമം
text_fieldsസലാല: സമസ്ത ഇസ്ലാമിക് സെന്റർ ലുബാൻ പാലസ് ഹാളിൽ മീലാദ് സംഗമം സംഘടിപ്പിച്ചു. തിരുനബി കാലം തേടുന്ന കാരുണ്യം എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച് വരുന്ന കാമ്പയിനിന്റെ ഭാഗമായാണ് സംഗമം ഒരുക്കിയത്. എസ്.ഐ.സി വൈസ് പ്രസിഡന്റ് അബ്ദുൽ ഹമീദ് ഫൈസി അധ്യക്ഷത പരിപാടി മതകാര്യ വകുപ്പിലെ അൻവർ അബ്ദുല്ല സാലം ബാ ഉമർ ഉദ്ഘാടനം ചെയ്തു. ചെയർമാൻ അബ്ദുല്ലത്തീഫ് ഫൈസി തുരുവള്ളൂർ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു . വി പി അബ്ദുസ്സലാം ഹാജി , റഷീദ് കൽ പറ്റ , അബ്ദുല്ല അൻവരി ,സഫ് വാൻ ഫൈസി എന്നിവർ ആശംസകൾ നേർന്നു. മൊയ്തീൻ കുട്ടി ഫൈസി, അലി എളേറ്റിൽ, മൊയ്തു സി.പി എന്നിവർ സം ബന്ധിച്ചു
മദ്റസത്തുസ്സുന്നിയ്യയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാരം വിതരണം ചെയ്തു. റയീസ് ശിവപുരം സ്വാഗതവും റഹ് മത്തുല്ല മാസ്റ്റർ നന്ദിയും പറഞ്ഞു. വിദ്യാർഫികളുടെ പ്രഭാഷണങ്ങൾ, ഗാനങ്ങൾ, ദഫ് പ്രദർശനം , ബുർദ ആലാപനം എന്നിവയും അരങ്ങേറി. കുടുംബങ്ങൾ ഉൾപ്പടെ നൂറുകണക്കിനാളുകൾ പരിപാടിയിൽ സംബന്ധിച്ചു.


