Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Nov 2026 10:12 AM GMT Updated On
date_range 7 Nov 2026 10:12 AM GMTമസ്കത്തിൽ ഹൃദയാഘാതത്തെ തുടർന്ന് മലയാളി നിര്യാതനായി
text_fieldsമസ്കത്ത്: തൃശൂർ ഇരിങ്ങാലക്കുട കറുപടന്ന സ്വദേശി അബ്ദുൽ മജീദ് (60) അൽ ഖുവൈറിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. ചുണ്ടെക്കാട്ടിൽ വീട്ടിൽ അബ്ദുൽ ഖാദറിന്റെ മകനാണ്.
ഭാര്യ: ആരിഫ അബ്ദുൽ മജീദ്. മക്കൾ: അബ്ദുൽ നാസർ,റബിയ്യത്ത്. ഖൗല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ ഐ.സി.എഫിന്റെയും തലശ്ശേരി–മാഹി പ്രവാസി അസോസിയേഷന്റെയും നേതൃത്വത്തിൽ പുരോഗമിക്കുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.
Next Story


