Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമസ്‌കത്ത് ഫാർമസി മെഗാ...

മസ്‌കത്ത് ഫാർമസി മെഗാ നറുക്കെടുപ്പ് വിജയിക്ക് ജെടൂർ എക്‌സ്50 കാർ സമ്മാനം

text_fields
bookmark_border
മസ്‌കത്ത് ഫാർമസി മെഗാ നറുക്കെടുപ്പ് വിജയിക്ക് ജെടൂർ എക്‌സ്50 കാർ സമ്മാനം
cancel

മസ്കത്ത്: മസ്കത്ത് ഫാർമസി ആൻഡ് സ്റ്റോഴ്സ് ഗ്രാൻഡ് റാഫിൾ ഡ്രോ കാമ്പയിന് വിജയകരമായ പര്യവസാനം. ഒമാനിലെ റീട്ടെയിൽ ഫാർമസി മേഖലയിലെ ഇത്തരത്തിലെ ആദ്യത്തെ ഉപഭോക്തൃ കാമ്പയിനുകളിലൊന്നായിരുന്നു ഗ്രാൻഡ് റാഫിൾ ഡ്രോ കാമ്പയിനെന്നും സുൽത്താനേറ്റിലുടനീളമുള്ള ഉപഭോക്താക്കളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും മസ്‌കത്ത് ഫാർമസി മാനേജ്മെന്റ് അറിയിച്ചു. വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിലെ ഇൻസ്പെക്ടർ ആമിർ അൽ ഹാദിയുടെ സാന്നിധ്യത്തിലാണ് തീർത്തും സുതാര്യതയോടെയായിരുന്നു മെഗാ നറുക്കെടുപ്പ്.

കാമ്പയിന്റെ ഒന്നാം സമ്മാനമായ പുതുപുത്തൻ ജെടൂർ എക്‌സ്50 കാർ ഭാഗ്യശാലിയായ ഈമാൻ യൂസുഫ് അബ്ദുല്ല അൽ മഹ്റൂഖി സ്വന്തമാക്കി. കാമ്പയിൻ വൻ വിജയമാക്കാൻ സഹകരിച്ച എല്ലാ ഉപഭോക്താക്കൾക്കും അധികൃതർ നന്ദി അറിയിച്ചു. ഉപഭോക്താക്കളുടെ വിശ്വാസ്യതക്ക് അർഹിച്ച പ്രതിഫലം നൽകാനും ഒമാന്റെ ഫാർമസി രംഗത്ത് പുതിയ മാറ്റങ്ങൾ കൊണ്ടുവരാനുമാണ് ഇത്തരം കാമ്പയിനുകളിലൂടെ ലക്ഷ്യമിടുന്നതെന്നും വരും നാളുകളിലും കൂടുതൽ മികച്ച സേവനങ്ങളുമായി ജനങ്ങളിലേക്കെത്തുമെന്നും അവർ വ്യക്തമാക്കി.

Show Full Article
TAGS:Gulf News Oman Muscat pharmacy marketing 
News Summary - Muscat Pharmacy Mega Draw Winner Wins Jetur X50 Car
Next Story