Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഞായറാഴ്ച ആകാശത്ത് കണ്ട...

ഞായറാഴ്ച ആകാശത്ത് കണ്ട വിസ്മയക്കാഴ്ച; എന്തായിരുന്നു അത്?

text_fields
bookmark_border
ഞായറാഴ്ച ആകാശത്ത് കണ്ട  വിസ്മയക്കാഴ്ച; എന്തായിരുന്നു അത്?
cancel

മസ്കത്ത്: ഒമാന്റെ ആകാശത്ത് ഞായറാഴ്ച വൈകിട്ട് ഏഴോടെ പ്രത്യക്ഷപ്പെട്ട പ്രകാശപ്രതിഭാസം ഉൽക്കയാകാനാണ് സാധ്യതയെന്ന് ഒമാൻ ആസ്‌ട്രോണമിക്കൽ സൊസൈറ്റി. ബഹിരാകാശത്തുനിന്ന് അതിവേഗത്തിൽ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ച വസ്തു വായുവുമായുള്ള പ്രതിപ്രവർത്തനത്തെ തുടർന്ന് ശക്തമായി പ്രകാശിച്ചതാകാമെന്നാണ് വിശദീകരണം.ഒമാനിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ

പ്രകാശപ്രതിഭാസത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. എന്നാൽ ഉൽക്കാപ്രതിഭാസം ഉണ്ടായതുകൊണ്ട് ഭൂമിയിൽ ഉൽക്കാശില പതിച്ചുവെന്ന് അർഥമില്ലെന്ന് സൊസൈറ്റി വ്യക്തമാക്കി. അന്തരീക്ഷത്തിലൂടെയുള്ള സഞ്ചാരത്തിനിടെ ഉണ്ടാകുന്ന ആഘാതതരംഗങ്ങൾ ശബ്ദസ്‌ഫോടനത്തിനും കാരണമായേക്കാം.ശാസ്ത്രീയ തെളിവുകളില്ലാത്ത നിഗമനങ്ങൾ പ്രചരിപ്പിക്കരുതെന്നും ഇത്തരം സംഭവങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും സൊസൈറ്റി പൊതുജനങ്ങളോട് അഭ്യർഥിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:sunday Astronomy Oman 
News Summary - Mystifying Sight in Sunday's Sky: What Was the Light Show in the Night Sky?
Next Story