Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightനമാ വാട്ടർ സർവീസസിൽ...

നമാ വാട്ടർ സർവീസസിൽ 100 ശതമാനം സ്വദേശിവത്കരണം; കരാർ കമ്പനികളിൽ 1,188 പേർക്ക് സ്ഥിരം ജോലി

text_fields
bookmark_border
നമാ വാട്ടർ സർവീസസിൽ 100 ശതമാനം സ്വദേശിവത്കരണം; കരാർ കമ്പനികളിൽ 1,188 പേർക്ക് സ്ഥിരം ജോലി
cancel

മസ്കത്ത്: ഒമാനിലെ നമാ വാട്ടർ സർവീസസിൽ സ്വദേശിവത്കരണം 100 ശതമാനത്തിലെത്തി. കമ്പനിയുടെ കരാർ കമ്പനികളിൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ പരിശീലനത്തിലൂടെ 1,188 ഒമാനികൾക്ക് സ്ഥിരം തൊഴിൽ അവസരങ്ങൾ ലഭിച്ചതായും അധികൃതർ അറിയിച്ചു. കരാർ കമ്പനികളിലെ ഓപ്പറേഷൻസ് ആൻഡ് മെയിന്റനൻസ് വിഭാഗങ്ങളിൽ സ്വദേശികളുടെ പങ്കാളിത്തം 55 ശതമാനത്തിൽ നിന്ന് 90 ശതമാനമായി ഉയർന്നു. നമാ വാട്ടർ സർവീസസ് ഓപ്പറേഷൻസ് ആൻഡ് മെയിന്റനൻസ് ചീഫ് എക്സിക്യൂട്ടീവ് അബ്ദുല്ല ബിൻ മുഹമ്മദ് അൽ നുഐമിയാണ് ഇക്കാര്യം അറിയിച്ചത്.മൂന്ന് ഘട്ടങ്ങളിലായാണ് 1,188 തൊഴിൽ അവസരങ്ങൾ ലഭ്യമാക്കിയത്. ആദ്യഘട്ടത്തിൽ 479 പേർക്കും രണ്ടാംഘട്ടത്തിൽ 406 പേർക്കും മൂന്നാംഘട്ടത്തിൽ 303 പേർക്കുമാണ് അവസരങ്ങൾ പ്രഖ്യാപിച്ചത്. മൂന്നാംഘട്ടത്തിലേക്കുള്ള അപേക്ഷകരുടെ തെരഞ്ഞെടുപ്പും വിലയിരുത്തലും പുരോഗമിക്കുകയാണ്.

എൻജിനീയറിങ്, സാങ്കേതികം, ഭരണനിർവഹണം, സൈബർ സുരക്ഷ തുടങ്ങിയ മേഖലകളിലാണ് തൊഴിൽ അവസരങ്ങൾ. പ്രത്യേക പരിശീലനവും പ്രായോഗിക തൊഴിൽ പരിചയവും ഉറപ്പാക്കിയ ശേഷമാണ് നിയമനം. ജലവിതരണ സംവിധാനങ്ങളുടെ പ്രവർത്തനം, ശൃംഖലകളുടെ പരിപാലനം, അടിസ്ഥാന സൗകര്യങ്ങളുടെ അറ്റകുറ്റപ്പണി തുടങ്ങിയ മേഖലകളിൽ സ്വദേശികളുടെ വൈദഗ്ധ്യം വളർത്തുകയാണ് ലക്ഷ്യം.

ബിരുദധാരികൾക്കായി ‘തഅ്‌സീസ്’ എന്ന പേരിൽ ഒരു വർഷത്തെ തൊഴിൽപരിശീലന പദ്ധതിയും കമ്പനി നടപ്പാക്കുന്നുണ്ട്. പരിശീലന കാലയളവിൽ സാമ്പത്തിക ആനുകൂല്യവും ലഭിക്കും. ‘ജുസൂർ’ പദ്ധതിയിലൂടെ ഒമാനിലെ 18 സർവകലാശാലകളിൽനിന്നും കോളജുകളിൽനിന്നുമായി പ്രതിവർഷം 300ലധികം വിദ്യാർഥികൾക്ക് 23 അക്കാദമിക് മേഖലകളിൽ പ്രായോഗിക പരിശീലനവും നൽകുന്നുണ്ട്.

2026 ജൂൺ മുതൽ ആഗസ്റ്റ് വരെ നടന്ന ഏറ്റവും പുതിയ പരിശീലന ഘട്ടത്തിൽ 355 വിദ്യാർഥികൾ പങ്കെടുത്തു. ഇതിൽ 100 പേർ മസ്കത്ത് ഗവർണറേറ്റിൽ നിന്നുള്ളവരാണ്. ജല-മലിനജല മേഖലയിൽ ദേശീയ വൈദഗ്ധ്യം വളർത്തുന്നതിനൊപ്പം ഒമാൻ വിഷൻ 2040 ലക്ഷ്യങ്ങൾക്കും പദ്ധതികൾ കരുത്തേകുമെന്ന് കമ്പനി വ്യക്തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Nama Water Services Oman News 
News Summary - Nama Water Service
Next Story