ഇന്ത്യൻ സ്കൂൾ നിസ്വയിലെ ഫീസ് വർധന; നിസ്വ കെ.എം.സി.സി കമ്മിറ്റി പ്രിൻസിപ്പലിന് കത്ത് നൽകി
text_fieldsഇന്ത്യൻ സ്കൂൾ നിസ്വയിലെ ഫീസ് വർധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് നിസ്വ കെ.എം.സി.സി കമ്മിറ്റി അധികൃതർ
പ്രിൻസിപ്പലിന് കത്ത് കൈമാറുന്നു
നിസ്വ: ഇന്ത്യൻ സ്കൂൾ നിസ്വയിലെ ഫീസ് വർധനക്കെതിരെ നിസ്വ കെ.എം.സി.സി കമ്മിറ്റി പ്രിൻസിപ്പലിന് കത്ത് നൽകി. ചെറിയ ശമ്പളത്തിൽ ജോലി ചെയ്തു കൊണ്ടിരിക്കുന്ന വലിയൊരു വിഭാഗം രക്ഷിതാക്കളുടെ കുട്ടികൾ പഠിച്ചു കൊണ്ടിരിക്കുന്ന സ്കൂളിലെ ഫീസ് വർധന ഉടൻ പിൻവലിക്കണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. രണ്ടും മൂന്നും കുട്ടികൾ ഉള്ള രക്ഷിതാക്കൾക്ക് പുതിയ ഫീസ് വർധന വലിയ പ്രയാസമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി.
രണ്ടു കുട്ടികൾ പഠിക്കുമ്പോൾ, ഒരു കുട്ടിക്ക് മുമ്പ് ലഭിച്ചിരുന്ന ഇളവ് വീണ്ടും നടപ്പിലാക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ സ്കൂൾ മാനേജ്മെന്റ് യോഗത്തിൽ ചർച്ച ഉണ്ടാകുമെന്ന് പ്രിൻസിപ്പൽ ഉറപ്പു നൽകി. എസ്.എം.സി പ്രസിഡന്റ് ഇക്ബാൽ ഇസ്മായിലുമായും നേതാക്കൾ ചർച്ച നടത്തി.
നിസ്വ കെ.എം.സി.സി പ്രസിഡന്റ് ഹാരിസ് നിലമ്പൂർ, സെക്രട്ടറി സിയാദ് കരുനാഗപ്പള്ളി, ട്രഷറർ റഷീദ് ഹാജി, എക്സിക്യൂട്ടിവ് മെംബർ ഷിഹാബുദ്ദീൻ എന്നിവർ പങ്കെടുത്തു.