ഒമാൻ പ്രവാസി അസോസിയേഷൻ ഹൃദയാരോഗ്യ ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsഒമാൻ പ്രവാസി അസോസിയേഷൻ സംഘടിപ്പിച്ച സൗജന്യ ഹൃദയാരോഗ്യ മെഡിക്കൽ ക്യാമ്പിൽനിന്ന്
മസ്കത്ത്: പ്രവാസികൾക്കിടയിൽ ഹൃദയസംബന്ധമായ രോഗങ്ങളും അപ്രതീക്ഷിത ഹൃദയാഘാത മരണങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിൽ, രോഗങ്ങൾ മുൻകൂട്ടി കണ്ടെത്തി ആവശ്യമായ ചികിത്സയിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെ ഒമാൻ പ്രവാസി അസോസിയേഷനും അൽ ഹയാത്ത് ഹോസ്പിറ്റലും സംയുക്തമായി സൗജന്യ ഹൃദയാരോഗ്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
വെള്ളിയാഴ്ച രാവിലെ ഒമ്പതു മുതൽ രാത്രി എട്ടു വരെ നടന്ന ക്യാമ്പിൽ നൂറുകണക്കിന് പ്രവാസികൾ പങ്കെടുത്തു. ഡോ. ബാലാജി സുബ്ബരാമൻ, ഡോ. ഗോപകുമാർ, ഡോ. മെഹ്‌സ എന്നിവർ നേതൃത്വംനൽകി. കൺസൽട്ടേഷൻ, ഇസിജി, രക്തസമ്മർദ്ദ പരിശോധന, പ്രാഥമിക ഹൃദയാരോഗ്യ വിലയിരുത്തൽ തുടങ്ങിയവ നൽകി.
ജനറൽ മാനേജർ അവിനാശ് പ്രസന്നൻ, പ്രസിഡന്റ് വിജി തോമസ് വൈദ്യൻ, രക്ഷാധികാരി രാജേഷ് കുമാർ, സെക്രട്ടറി നൂറുദ്ദീൻ, ജസീം കരിക്കോട്, രാജീവ് കൊല്ലായിൽ, സ്വപ്ന രാജീവ്, നിഷ പ്രഭാകരൻ, സിയാദ് മുഹമ്മദ്, സൈമൺ,മുസ്തഫ, കബീർദാസ്, ഷിബു പുല്ലാട്, നിതീഷ് കുമാർ, അൻസാർ, അബ്ദുൽ ഗഫൂർ, മോൻസി വർഗീസ് എന്നിവർ നേതൃത്വം നൽകി.


