Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightതൊഴിൽ കരാർ...

തൊഴിൽ കരാർ അംഗീകരിക്കാൻ സിവിൽ ഐഡി കൈമാറരുത്; മുന്നറിയിപ്പുമായി ഒമാൻ തൊഴിൽ മന്ത്രാലയം

text_fields
bookmark_border
തൊഴിൽ കരാർ അംഗീകരിക്കാൻ സിവിൽ ഐഡി കൈമാറരുത്; മുന്നറിയിപ്പുമായി ഒമാൻ തൊഴിൽ മന്ത്രാലയം
cancel

മസ്‌കത്ത്: തൊഴിൽ കരാർ അംഗീകരിക്കുന്നതിനായി സിവിൽ ഐഡി കാർഡ് തൊഴിലുടമക്കോ മറ്റുള്ളവർക്കോ കൈമാറരുതെന്ന് ഒമാൻ തൊഴിൽ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. വിദേശ തൊഴിലാളികൾ തൊഴിൽ കരാർ ഓൺലൈനായി സ്വയം പരിശോധിച്ച് അംഗീകരിക്കണമെന്നും മന്ത്രാലയം നിർദേശിച്ചു.

വ്യാജ തൊഴിൽ നടപടികൾ തടയുന്നതിനും തൊഴിലാളികളുടെ വ്യക്തിഗത വിവരങ്ങളും തൊഴിൽ അവകാശങ്ങളും സംരക്ഷിക്കുന്നതിനുമായാണ് പുതിയ നിർദേശം. തൊഴിലാളിക്കു പകരം മറ്റൊരാൾ കരാർ അംഗീകരിക്കുന്നതിനായി സിവിൽ ഐഡി കൈവശപ്പെടുത്തുന്നത് ഒഴിവാക്കണം.

കരാറിലെ വിവരങ്ങൾ നേരിട്ട് പരിശോധിച്ച് തൊഴിലാളി തന്നെ അംഗീകാരം നൽകണം.തൊഴിൽ കരാർ നടപടികൾ പൂർത്തിയാക്കുമ്പോൾ തൊഴിലാളികളും തൊഴിലുടമകളും മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള വ്യവസ്ഥകളും നടപടിക്രമങ്ങളും കൃത്യമായി പാലിക്കണമെന്നും മന്ത്രാലയം ഓർമിപ്പിച്ചു.തൊഴിൽ മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് സേവന പോർട്ടലിൽ സിവിൽ ഐഡി കാർഡോ ഇലക്ട്രോണിക് സർട്ടിഫിക്കേഷൻ സൗകര്യമുള്ള മൊബൈൽ കാർഡോ ഉപയോഗിച്ച് ലോഗിൻ ചെയ്ത് കരാർ പരിശോധിക്കാനും അംഗീകരിക്കാനും തൊഴിലാളികൾക്ക് സൗകര്യമുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:
News Summary - oman-labour-ministry-warning-do-not-hand-over-civil-id-for-employment-contracts
Next Story