ഒമാൻ മലപ്പുറം ജില്ല അസോസിയേഷൻ കമ്മിറ്റി രൂപവത്കരിച്ചു
text_fieldsശിഹാബ് കോട്ടക്കൽ,നിയാസ് പുൽപ്പാടൻ,ഷമീർ കൊടക്കാടൻ (ട്രഷ.)
മസ്കത്ത്: ഒമാൻ മലപ്പുറം ജില്ല അസോസിയേഷൻ പ്രഥമ കമ്മിറ്റി രൂപവത്കരിച്ചു. വെള്ളിയാഴ്ച ഗുബ്ര ബീച്ചിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ പ്രസിഡന്റായി ശിഹാബ് കോട്ടക്കലിനെയും ജനറൽ സെക്രട്ടറിയായി നിയാസ് പുൽപ്പാടനെയും ട്രഷററായി ഷമീർ കൊടക്കാടനെയും തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി ഹബീബ് റഹ്മാൻ, മുബഷിർ കോട്ടക്കൽ എന്നിവരെയും സെക്രട്ടറിമാരായി അൻവർ സാദത്തിനെയും അലവി പാറമ്മലിനെയും തെരഞ്ഞെടുത്തു. മുഖ്യരക്ഷാധികാരി ബാലകൃഷ്ണൻ വലിയാട്ട് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഉപദേശകസമിതി അംഗങ്ങളായി അഡ്വ. ഗിരീഷ്, റഹീം വറ്റല്ലൂർ, ബാലകൃഷ്ണൻ വലിയാട്ട് എന്നിവരെയും നിയോഗിച്ചു. കഴിഞ്ഞ ഒരുവർഷമായി സാമൂഹികസേവന മേഖലകളിൽ മലപ്പുറം കൂട്ടായ്മ വിവിധ പരിപാടികൾ നടത്തിയിരുന്നു. പ്രിവിലേജ് കാർഡ്, ബ്ലഡ് ഡൊണേഷൻ ക്യാമ്പ്, മെഗാ മതസൗഹാർദ ഇഫ്താർ സംഗമം, ഫാമിലി ക്യാമ്പിങ്, ഹെൽത്ത് ക്യാമ്പ്, ലീഗൽ സപ്പോർട്ട് തുടങ്ങിയ പ്രവർത്തനങ്ങൾ തുടരാനും ഡോക്ടർമാർ അടങ്ങിയ വിദഗ്ധ സംഘത്തെവെച്ചുള്ള ക്യാമ്പുകൾ നടത്താനും യോഗം തീരുമാനിച്ചു.


