Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightറോബോട്ടിക്...

റോബോട്ടിക് ശസ്ത്രക്രിയയിലൂടെ വൃക്കയിലെ ട്യൂമർ നീക്കി ഒമാൻ മെഡിക്കൽ സിറ്റി

text_fields
bookmark_border
റോബോട്ടിക് ശസ്ത്രക്രിയയിലൂടെ വൃക്കയിലെ ട്യൂമർ നീക്കി ഒമാൻ മെഡിക്കൽ സിറ്റി
cancel

മസ്‌കത്ത്: അത്യാധുനിക റോബോട്ടിക് ശസ്ത്രക്രിയാ സംവിധാനത്തിന്റെ സഹായത്തോടെ വൃക്കയിലെ ട്യൂമർ നീക്കി ഒമാനിലെ മെഡിക്കൽ സിറ്റി ഫോർ മിലിട്ടറി ആൻഡ് സെക്യൂരിറ്റി സർവീസസ്. അഞ്ചാം തലമുറയിലെ ‘ഡാവിഞ്ചി’ റോബോട്ടിക് സംവിധാനമുപയോഗിച്ചാണ് ശസ്ത്രക്രിയ നടത്തിയത്. ട്യൂമർ നീക്കുന്നതിനൊപ്പം വൃക്കയിലെ ആരോഗ്യകരമായ കോശകലകൾ സംരക്ഷിക്കാനും സാധിച്ചു.വൃക്കയുടെ രോഗബാധിതമായ ഭാഗം മാത്രം നീക്കം ചെയ്യുന്ന പാർഷ്യൽ നെഫ്രെക്ടമി രീതിയിലാണ് ശസ്ത്രക്രിയ നടത്തിയത്. ഉയർന്ന കൃത്യതയുള്ള റോബോട്ടിക് ഉപകരണങ്ങളും ത്രിമാന ദൃശ്യസംവിധാനവും ഉപയോഗിച്ചുള്ള സാങ്കേതികവിദ്യയാണ് ഡാവിഞ്ചി സംവിധാനത്തിന്റെ പ്രത്യേകത.

ശസ്ത്രക്രിയ്ക്കിടെ ഉപകരണങ്ങളുടെ ചലനം കൃത്യമായി നിയന്ത്രിക്കാനും ഇതിലൂടെ സാധിക്കും.ശസ്ത്രക്രിയാ ഇടപെടലിന്റെ വ്യാപ്തിയും രക്തനഷ്ടവും കുറക്കുന്നതിനും രോഗിയുടെ വേഗത്തിലുള്ള വീണ്ടെടുപ്പിനും ഈ സാങ്കേതികവിദ്യ സഹായകമാകുമെന്ന് അധികൃതർ വ്യക്തമാക്കി.ആരോഗ്യരംഗത്തെ സേവനങ്ങൾ വിപുലീകരിക്കുന്നതിനും ആധുനിക ചികിത്സാ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്നതിനുമുള്ള ഒമാന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നേട്ടം. ഒമാൻ വിഷൻ 2040ന്റെ ലക്ഷ്യങ്ങൾക്കും ഇത് കരുത്തുപകരും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Oman robotic surgery Kidney 
News Summary - oman-medical-city-successfully-removes-kidney-tumor-via-robotic-surgery
Next Story