Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപശ്ചിമേഷ്യയിലെ സൈനിക...

പശ്ചിമേഷ്യയിലെ സൈനിക സംഘർഷം: ഒമാൻ, ഖത്തർ വിദേശകാര്യമന്ത്രിമാർ ടെലിഫോണിൽ ചർച്ച നടത്തി

text_fields
bookmark_border
പശ്ചിമേഷ്യയിലെ സൈനിക സംഘർഷം: ഒമാൻ, ഖത്തർ വിദേശകാര്യമന്ത്രിമാർ ടെലിഫോണിൽ ചർച്ച നടത്തി
cancel

മസ്കത്ത്: പശ്ചിമേഷ്യയിൽ തുടരുന്ന സൈനിക സംഘർഷങ്ങളുടെയും പുതിയ പ്രാദേശിക സംഭവവികാസങ്ങളുടെയും പശ്ചാത്തലത്തിൽ ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയും ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനിയും ടെലിഫോണിൽ അടിയന്തിര ചർച്ച നടത്തി.

യു.എസും ഇറാനും തമ്മിൽ സംഘർഷം പുനരാരംഭിച്ച സാഹചര്യത്തെ കുറിച്ചും, ഇത് മേഖലയുടെ സുരക്ഷക്കും സ്ഥിരതക്കും ഉയർത്തുന്ന ആശങ്കകളെക്കുറിച്ചും ഇരുനേതാക്കളും വിശദമായി വിലയിരുത്തി. നിലവിലെ സങ്കീർണമായ സാഹചര്യം ശാന്തമാക്കാനും കൂടുതൽ സംഘർഷങ്ങളിലേക്ക് വഴിമാറാതിരിക്കാനും നയതന്ത്ര ചർച്ചകൾ തുടരേണ്ടതിന്റെ പ്രാധാന്യം ഇരുമന്ത്രിമാരും ഊന്നിപ്പറഞ്ഞു.

മേഖലയിൽ സമാധാനവും സ്ഥിരതയും നിലനിർത്താൻ അന്താരാഷ്ട്ര തലത്തിൽ നടക്കുന്ന എല്ലാ ശ്രമങ്ങൾക്കും തങ്ങളുടെ പൂർണ പിന്തുണയും പങ്കാളിത്തവുമുണ്ടാവുമെന്ന് ഒമാനും ഖത്തറും വ്യക്തമാക്കി.

Show Full Article
TAGS:foreign ministers discuss Middle East Conflict qatar​ Oman 
News Summary - Military conflict in the Middle East: Foreign Ministers of Oman and Qatar hold phone discussion
Next Story