കശ്മീർ ഭീകരാക്രമണം; ഒമാൻ ശക്തമായി അപലപിച്ചു
text_fieldsമസ്കത്ത്: ഇന്ത്യയിലെ ജമ്മു-കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടുള്ള ഭീകാരാക്രമണത്തെ ഒമാൻ ശക്തമായി അപലപിച്ചു. എല്ലാതരം ആക്രമണങ്ങളെയും ഭീകരതയെയും അവയുടെ കാരണങ്ങളും ഉദ്ദേശ്യങ്ങളും പരിഗണിക്കാതെ തള്ളുന്നതിൽ ഉറച്ചനിലപാടാണ് ഒമാന്റേതെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഭീകരാക്രമണത്തിൽ 27 പേർ കൊല്ലപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ മൂന്നു വിദേശികളും. ഇറ്റലി, ഇസ്രായേൽ, നേപ്പാൾ എന്നീ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരാണെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റ 20 പേർ അനന്ത്നാഗിലെ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അഞ്ചു പേരുടെ നില അതിവ ഗുരുതരമാണ്.
കൊല്ലപ്പെട്ടവരിൽ ഒരാൾ കർണാടക ശിവമൊഗ്ഗ സ്വദേശി മഞ്ജുനാഥ് റാവു (47) ആണ്. വിനോദ സഞ്ചാരികൾ കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്.