Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമഴക്കെടുതി: ഒമാനില്‍...

മഴക്കെടുതി: ഒമാനില്‍ സർക്കാർ, സ്വകാര്യ മേഖലയിൽ ചൊവ്വാഴ്ച വര്‍ക്ക് ഫ്രം ഹോം അനുവദിക്കാമെന്ന് തൊഴിൽ മന്ത്രാലയം

text_fields
bookmark_border
മഴക്കെടുതി: ഒമാനില്‍ സർക്കാർ, സ്വകാര്യ മേഖലയിൽ ചൊവ്വാഴ്ച വര്‍ക്ക് ഫ്രം ഹോം അനുവദിക്കാമെന്ന് തൊഴിൽ മന്ത്രാലയം
cancel

മസ്കത്ത്: ഒമാൻ സുൽത്താനേറ്റിലെ വിവിധ ഗവർണ​റേറ്റുകളിൽ കനത്ത മഴയും കെടുതിയും തുടരുന്ന പശ്ചാത്തലത്തിൽ ചൊവ്വാഴ്ച സർക്കാർ സ്ഥാപനങ്ങളിലും സ്വകാര്യ മേഖലയിലും റിമോട്ട് വര്‍ക്ക് (വര്‍ക്ക് ഫ്രം ഹോം) സംവിധാനം നടപ്പാക്കാമെന്ന് തൊഴില്‍ മന്ത്രാലയം നിർദേശിച്ചു. മഴക്കെടുതിയിൽ പലയിടത്തും അപകടങ്ങൾ റിപ്പോർട്ട് ചെയ്യന്ന സാഹചര്യത്തിൽ ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് നിർദേശം. തൊഴിലിന്റെ സ്വഭാവം പരിഗണിച്ച് അതത് കമ്പനികൾക്ക് ഈ തീരുമാനമെടുക്കാം. എന്നാൽ, ഇതുവരെ കാര്യമായ മഴക്കെടുതി റിപ്പോർട്ട് ചെയ്യാത്ത ദോഫാര്‍, അല്‍ വുസ്ത എന്നീ ഗവര്‍ണറേറ്റുകൾക്ക് ഈ നിർദേശം ബാധകമല്ലെന്ന് തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.

അതേസമയം, ഒമാനിൽ ദോഫാർ, അൽ വുസ്ത എന്നീ ഗവർണറേറ്റുകളിലൊഴികെ മറ്റെല്ലാ ഗവർണറേറ്റുകളിലും സർക്കാർ-സ്വകാര്യ സ്കൂളുകൾ, സർവകലാശാലകൾ, കോളേജുകൾ എന്നിവ വ്യാഴാഴ്ച വരെ അടച്ചിടാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ പഠനം ഓൺലൈനായി നടക്കും. ഒമാനിൽ തിങ്കളാഴ്ച വരെ പെരുന്നാൾ അവധി പ്രഖ്യാപിച്ചിരുന്നു. നിലവിൽ മഴക്കെടുതികളുടെ സാഹചര്യത്തിൽ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നത് ഒഴിവാക്കാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു.

Show Full Article
TAGS:Gulf News Oman News Muscat Rain labour ministry 
News Summary - oman to shift to remote work amid heavy rain alert labour ministry issues safety advisory
Next Story