Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Nov 2026 11:43 AM GMT Updated On
date_range 6 Nov 2026 11:43 AM GMTഒമാനിലെ ഹജർ മലനിരകളിൽ മഴക്ക് സാധ്യത; ഇടിമിന്നലിനും ശക്തമായ കാറ്റിനും മുന്നറിയിപ്പ്
text_fieldsമസ്‌കത്ത്: ഒമാനിലെ ഹജർ മലനിരകളിലും മുസന്ദം ഗവർണറേറ്റിന്റെ വിവിധ ഭാഗങ്ങളിലും ക്യുമുലസ് മേഘങ്ങൾ രൂപപ്പെടുന്നതായി ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വരും മണിക്കൂറുകളിൽ മേഘങ്ങൾ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കാൻ സാധ്യതയുണ്ട്.
ചിലയിടങ്ങളിൽ ഒറ്റപ്പെട്ട മഴക്കും സാധ്യതയുണ്ട്. മഴയോടൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Next Story


