Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sep 2026 8:39 AM GMT Updated On
date_range 7 Sep 2026 8:39 AM GMTആർ.എം.എ നോർക്ക ഐ.ഡി രജിസ്ട്രേഷൻ ക്യാമ്പ്
text_fieldscamera_alt
ആർ.എം.എ നോർക്ക ഐ.ഡി രജിസ്ട്രേഷൻ ക്യാമ്പിൽനിന്ന്
മസ്കത്ത്: റൂവി മലയാളി അസോസിയേഷൻ നെസ്റ്റോ ഹൈപ്പർമാർക്കറ്റുമായി സഹകരിച്ച് പ്രവാസി മലയാളികൾക്കായി നോർക്ക ഐഡി രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. വാദി കബീർ നെസ്റ്റോ ഹൈപ്പർമാർക്കറ്റിൽ നടന്ന ക്യാമ്പ് ആർ.എം.എ പ്രസിഡന്റ് ഫൈസൽ ആലുവ ഉദ്ഘാടനം ചെയ്തു. നെസ്റ്റോ ജനറൽ മാനേജർ താഹ ആശംസ നേർന്നു.
നിരവധി പേർ ക്യാമ്പിലൂടെ രജിസ്ട്രേഷൻ പൂർത്തിയാക്കി. അപേക്ഷ സമർപ്പിച്ചവരിൽ പലർക്കും ചുരുങ്ങിയ സമയത്തിനുള്ളിൽ ഡിജിറ്റൽ നോർക്ക ഐഡി ലഭിച്ചതായി സംഘാടകർ അറിയിച്ചു.
ആർ.എം.എ പോർട്ടൽ വഴി ലഭിച്ച അപേക്ഷകളിൽ സമയബന്ധിതമായി നടപടികൾ സ്വീകരിച്ച നോർക്ക റൂട്ട്സ് അധികൃതർക്ക് അസോസിയേഷൻ നന്ദി അറിയിച്ചു. ഷാജഹാൻ, നീതു ജിതിൻ, ഷിനു യോഗി, ആശ്ന റോഷൻ, ലക്ഷ്മി വിജേഷ്, സുജിത് സുഗുണൻ, ഷെറീന ഫൈസൽ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
Next Story


