Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Aug 2026 9:38 AM GMT Updated On
date_range 23 Aug 2026 9:38 AM GMTസൂർ ഖൽഹാത്തിൽ വാഹനാപകടം; കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു
text_fieldscamera_alt
റിഷാദ്
മസ്‌കത്ത്: ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു. മൊറാഴ കുമ്മനാട് മങ്ങാടന്റകത്ത് ഹൗസിൽ അബ്ദുല്ല -നസീമ ദമ്പതികളുടെ മകൻ റിഷാദ് (39) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി റിഷാദ് സഞ്ചരിച്ച കാർ ഡിവൈഡറിലിടിച്ചാണ് അപകടം.
കാർഗോ കമ്പനിയിൽ ജീവനക്കാരനായിരുന്നു. ദീർഘകാലമായി ഒമാനിൽ പ്രവാസിയാണ്. ഭാര്യ: സുലൈന. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹത്തിന്റെ മരണാനന്തര നടപടിക്രമങ്ങൾ മസ്‌കത്ത് കെഎംസിസി കെയർ വിംഗിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.
തിങ്കളാഴ്ച പുലർച്ചെ മൂന്നിന് ഒമാൻ എയർ ഫ്ലൈറ്റിൽ മയ്യിത്ത് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിക്കാനുള്ള നടപടികൾ പുരോഗമിച്ചുവരികയാണ്. തുടർന്ന് സ്വദേശമായ കണ്ണൂർ മൊറാഴയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Next Story


