സലാല കോൺസുലാർ ക്യാമ്പ്; ഉപയോഗപ്പെടുത്തിയത് നൂറുകണക്കിനാളുകൾ
text_fieldsഇന്ത്യൻ എംബസി സലാല സോഷ്യൽ ക്ലബ് ഹാളിൽ സംഘടിപ്പിച്ച കോൺസുലാർ ക്യാമ്പ്
സലാല: ഇന്ത്യൻ എംബസി സലാലയിൽ സംഘടിപ്പിച്ച കോൺസുലാർ ക്യാമ്പ് കുടുംബങ്ങൾ ഉൾപ്പെടെ നൂറുകണക്കിനാളുകൾ പ്രയോജനപ്പെടുത്തി.
ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളിൽ നടന്ന ക്യാമ്പിൽ അറ്റസ്റ്റേഷൻ കൂടാതെ പാസ്പോർട്ട് സേവനവും ഉണ്ടായിരുന്നു.
അംബാസഡാർ ജി.എസ്. ശ്രീനിവാസ്, എംബസി ഉദ്യോഗസ്ഥർ, ഇസ്.ജി.ഐ.വി.എസ് സ്റ്റാഫ്, കോൻസുലാർ ഏജന്റ് ഡോ. കെ. സനാതനൻ, രകേഷ് കുമാർ ഝാ തുടങ്ങിയവർ ക്യാമ്പിന് നേത്യത്വം നൽകി. രാവിലെ ഒമ്പതരക്കാരംഭിച്ച ക്യാമ്പ് രാത്രി 10 നാണ് സമാപിച്ചത്. എസ്.ജി.ഐ.വി.എസിന്റെ സലാല ഓഫിസ് ആഗസ്റ്റ് 15 നകം സലാലയിൽ തുടങ്ങുമെന്നറിയുന്നു. ഇതിനായി ന്യൂ സലാല എൻ.ബി.ഒക്ക് സമീപമായി ഓഫിസ് ജോലികൾ പുരോഗമിക്കുകയാണ്.