Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസലാലയിലെ ആദ്യ കാല...

സലാലയിലെ ആദ്യ കാല പ്രവാസി പി.ഹാറൂൺ നാട്ടിൽ നിര്യാതനായി

text_fields
bookmark_border
സലാലയിലെ ആദ്യ കാല പ്രവാസി പി.ഹാറൂൺ നാട്ടിൽ നിര്യാതനായി
cancel

സലാല: സലാലയിലെ ആദ്യ കാല പ്രവാസിയും അൽഖുവ ബിസിനസ്സ് ഗ്രൂപ്പ് ഡയറക്ടരുമായിരുന്ന കണ്ണൂർ കൊടപ്പറമ്പ് സഹ്റിൽ പി.ഹാറൂൺ (71) നാട്ടിൽ നിര്യാതനായി. പരേതരായ പിലാക്കീൽ കോയമ്മയുടെയും സുഹറബിയുടെയും മകനാണ്. ജമാഅത്തെ ഇസ്‌ലാമി മുൻ കണ്ണൂർ ഏരിയ കൺവീനറും മുൻ ജില്ലാ സമിതി അംഗവുമാണ്. ഖിദ്മ ചാരിറ്റബൾ ട്രസ്റ്റ് അംഗവും സ്ഥാപകരിലൊരാളുമാണ്.അരക്കു താഴെ തളർന്ന ഇദ്ദേഹം കഴിഞ്ഞ 20 വർഷത്തിലധികമായി കിടപ്പ് രോഗിയായിരുന്നു. കിടപ്പിൽ തന്നെ കേരളത്തിലെ പാരാ പ്ലീജിയ രോഗികളുടെ പുനരധിവാസ പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ട് വരികയായിരുന്നു.

ഐ.എം.ഐ സലാലയുടെ ആദ്യകാല നേതാക്കളിൽ ഒരാളാണ്. ഭാര്യ: സറീന ( ഐ.എം.ഐ വനിത വിഭാഗം പ്രഥമ പ്രസിഡന്റ് ), മക്കൾ: അർഷദ് (യൂറോതേം), അഫ്സർ (ഫാമിലി മാർട്ട് ) അനീസ് ( ജി. ഗോൾഡ്) കൻസ ആയിശ, അഷർ, അബ്രാർ. സഹോദരൻ: ഹാരിസ്.

കണ്ണൂർ സിറ്റി ജുമ മസ്ജിദ് ഖബറിസ്ഥാനിൽ നടന്ന സംസ്കാര ചടങ്ങിൽ ജമാ അത്തെ ഇസ് ലാമി സംസ്ഥാന , ജില്ല നേതാക്കൾ , ഗൾഫ് ടെക് ഗ്രൂപ്പ് ചെയർമാനും പാർടണറുമായ പി.കെ. അബ്ദുറസാഖ് എന്നിവരും സംബന്ധിച്ചു. പി.ഹാറൂണിന്റെ നിര്യാണത്തിൽ ഐ.എം.ഐ സലാല പ്രസിഡന്റ് കെ.ഷൗക്കത്തലി അനുശോചനം രേഖപ്പെടുത്തി. പരേതന് വേണ്ടിയുള്ള മയ്യത്ത് നമസ്കാരവും ഓൺ ലൈൻ അനുസ്മരണവും ബുധൻ രാത്രി 7.30 ന് സലാലയിലെ ഐഡിയൽ ഹാളിൽ നടക്കുമെന്ന് ഐ.എം.ഐ സലാല ജനറൽ സെക്രട്ടറി ജി.സാബുഖാൻ അറിയിച്ചു.

Show Full Article
TAGS:salalah expatriate Oman News 
News Summary - Salalah expatriate P. Haroon passes away
Next Story