ഷാഫി പറമ്പിൽ എം.പിക്ക് 28ന് മസ്കത്തിൽ സ്വീകരണം
text_fieldsമസ്കത്ത്: മസ്കത്ത് കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏപ്രിൽ 28ന് ഷാഫി പറമ്പിൽ എം.പിക്ക് സ്വീകരണം നൽകും.
രാത്രി എട്ടു മണിക്ക് അൽഖൂദ് ബദർ അൽസമ ഹോസ്പിറ്റലിന് പിൻവശമുള്ള അൽ അസല ഓഡിറ്റോറിയത്തിലാണ് സ്വീകരണം. കെ.എം.സി.സി കേന്ദ്രകമ്മിറ്റി പ്രസിഡന്റ് റയീസ് അഹമ്മദ് തുടങ്ങി മറ്റു പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും.
യോഗത്തിൽ ജില്ല പ്രസിഡന്റ് അശ്റഫ് നാദാപുരം അധ്യക്ഷതവഹിച്ചു. പരിപാടിയുടെ പോസ്റ്റർ പ്രകാശനം കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി റഹീം വറ്റല്ലൂർ നിർവഹിച്ചു.
ഖാലിദ് കുന്നുമ്മൽ, അഷറഫ് പൊയിക്കര, അഹമ്മദ് വാണിമേൽ, അറഫാത്ത് എസ് വി, ഡോ. റഹീം കളത്തിൽ, നംഷീർ, മുജീബ് മുക്കം, ആരിഫ് പള്ളിയത്ത്, അയ്യൂബ്, ഗഫൂർ കുടിക്കിൽ എന്നിവർ സംബന്ധിച്ചു. ജനറൽ സെക്രട്ടറി അബൂബക്കർ പറമ്പത്ത് സ്വാഗതവും ടി.പി. മജീദ് നന്ദിയും പറഞ്ഞു.