Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right38 രാജ്യങ്ങൾ, 39,000...

38 രാജ്യങ്ങൾ, 39,000 കിലോമീറ്റർ; 60-ാം വയസ്സിലും സാഹസിക യാത്രയുമായി ശരത് കുമാർ ഒമാനിൽ

text_fields
bookmark_border
38 രാജ്യങ്ങൾ, 39,000 കിലോമീറ്റർ; 60-ാം വയസ്സിലും സാഹസിക യാത്രയുമായി ശരത് കുമാർ ഒമാനിൽ
cancel

മസ്‌കത്ത്: 60-ാം വയസ്സിൽ 39,000 കിലോമീറ്റർ ദൂരം പിന്നിട്ട് 38 രാജ്യങ്ങളിലൂടെ നടത്തിയ സാഹസിക മോട്ടോർസൈക്കിൾ യാത്രക്ക് ഒമാനിൽ സമാപനം കുറിച്ച് കർണാടക സ്വദേശി ശരത് കുമാർ ഓസിയാസ് ഗബ്രിയേൽ. റോയൽ എൻഫീൽഡ് സൂപ്പർ മീറ്റിയർ 650-ൽ മംഗളൂരുവിൽനിന്ന് യാത്ര തിരിച്ച ശരത് കുമാർ ഏഷ്യ, യൂറോപ്പ്, ഗൾഫ് മേഖലകളിലൂടെ സഞ്ചരിച്ചാണ് മസ്‌കത്തിലെത്തിയത്.

2026 മേയ് 31ന് കർണാടകയിലെ മംഗളൂരുവിൽനിന്നാണ് ‘ഗ്രേറ്റ് ഓവർലാൻഡ് എക്‌സ്‌പെഡിഷൻ’ എന്ന പേരിലുള്ള യാത്ര ആരംഭിച്ചത്. മസ്‌കത്തായിരുന്നു യാത്രയുടെ അവസാന ലക്ഷ്യസ്ഥാനം. യാത്ര പൂർത്തിയായതോടെ മോട്ടോർസൈക്കിൾ കപ്പൽമാർഗം ഇന്ത്യയിലേക്ക് തിരിച്ചയക്കാനാണ് ശരത് കുമാറിന്റെ പദ്ധതി.

യാത്രക്കിടെ മൈനസ് 10 ഡിഗ്രി സെൽഷ്യസ് മുതൽ 53 ഡിഗ്രി സെൽഷ്യസ് വരെയുള്ള കടുത്ത കാലാവസ്ഥയെയും ശരത് കുമാർ അതിജീവിച്ചതായി മസ്‌കത്തിലെ ഇന്ത്യൻ എംബസി അറിയിച്ചു. സാഹസിക യാത്രക്കപ്പുറം ആരോഗ്യകരമായ ജീവിതശൈലി, ശാരീരികക്ഷമത, പ്രായം കൂടുമ്പോഴും സജീവമായി തുടരേണ്ടതിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ച് ബോധവത്കരണം നടത്തുകയെന്നതും യാത്രയുടെ ലക്ഷ്യമായിരുന്നു.

2024ലും ശരത് കുമാർ ഗൾഫ് രാജ്യങ്ങളിലൂടെ മോട്ടോർസൈക്കിൾ യാത്ര നടത്തിയിരുന്നു. ‘ലഹരിയോട് നോ പറയൂ’ എന്ന സന്ദേശം പ്രചരിപ്പിച്ചായിരുന്നു അന്നത്തെ യാത്ര.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:travels adventure Oman News 
News Summary - 38 countries, 39,000 km: 60-year-old Sharath Kumar reaches Oman on adventure journey
Next Story