ഒമാനിൽ ഷാർപ് ഉൽപന്നങ്ങളുടെ വിതരണം വ്യാപിപ്പിക്കാൻ അൽ ഹഷർ ഗ്രൂപ്പുമായി കരാർ
text_fieldsമസ്കത്ത്: ഒമാനിലെ വിപണിയിൽ ഷാർപ് ഉൽപന്നങ്ങളുടെ വിപണി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഷാർപ് മിഡിൽ ഈസ്റ്റും അൽ ഹഷർ ഗ്രൂപ്പും വിതരണ കരാറിൽ ഒപ്പുവെച്ചു. ഷാർപിന്റെ ആഗോള സാങ്കേതിക പരിചയവും അൽ ഹഷർ ഗ്രൂപ്പിന്റെ സുൽത്താനേറ്റിലെ വിപണി സാന്നിധ്യവും വിതരണ ശൃംഖലയും പ്രയോജനപ്പെടുത്തി ഒമാനിൽ ബ്രാൻഡിന്റെ വളർച്ച ത്വരിതപ്പെടുത്തുകയാണ് ലക്ഷ്യം. ഉപഭോക്തൃ ഇലക്ട്രോണിക്സ്, വീട്ടുപകരണങ്ങൾ തുടങ്ങിയ മേഖലകളിൽ ഷാർപിന്റെ ഏറ്റവും പുതിയ ഉൽപന്നങ്ങൾ ഒമാനിലെ കൂടുതൽ ഉപഭോക്താക്കളിലേക്കും ബിസിനസ് സ്ഥാപനങ്ങളിലേക്കും എത്തിക്കാൻ പുതിയ പങ്കാളിത്തം സഹായിക്കുമെന്ന് അധികൃതർ പ്രതീക്ഷ പ്രകടിപ്പിച്ചു.
മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, മധ്യേഷ്യ, കോക്കസസ് മേഖലകളിലെ കമ്പനിയുടെ പ്രവർത്തനങ്ങളുടെ പ്രാദേശിക കേന്ദ്രമാണ് ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷാർപ് മിഡിൽ ഈസ്റ്റ് . 76 രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന ഷാർപ്, ഉപഭോക്താക്കളുടെ മാറുന്ന ആവശ്യങ്ങൾക്ക് അനുസരിച്ചുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും വീട്ടുപകരണങ്ങളും വിപണിയിലെത്തിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി മസ്കത്തിൽ നടന്ന വാർത്താ സമ്മേളനത്തിൽ കമ്പനി അധികൃതർ അറിയിച്ചു.
അൽ ഹഷർ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ സുൽത്താൻ അൽ ഖറൂസി, ഗ്രൂപ്പ് ചീഫ് സ്ട്രാറ്റജി ഓഫീസർ രാജീവ് ശർമ, ഷാർപ് മിഡിൽ ഈസ്റ്റ് മാനേജിങ് ഡയറക്ടർ സോട്ടോ സൈറ്റോ, ഗ്രൂപ്പ് ജനറൽ മാനേജർ രോഹിത് ഖോട്ട്, മാർക്കറ്റിങ് മേധാവി അനിൽ ദേവ്ഗൺ, കൺട്രി സെയിൽസ് മാനേജർ നദിഷ റാവു എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.


