എസ്.ഐ.സി മദ്‌റസ സീബ് മെഹ്ഫിലെ മീലാദ് സെപ്റ്റംബര്‍ 11ന്
text_fieldsമെഹ്ഫിലെ മീലാദ് പരിപാടിയുടെ സ്വാഗതസംഘം രൂപവത്കരണ യോഗത്തിൽനിന്ന്
മസ്‌കത്ത്: എസ്.ഐ.സി മദ്‌റസ സീബ് സംഘടിപ്പിക്കുന്ന മെഹ്ഫിലെ മീലാദ് സെപ്റ്റംബര്‍ 11ന് അല്‍ അസാല ഓഡിറ്റോറിയത്തില്‍ നടക്കും. പരിപാടിയുടെ സ്വാഗതസംഘം രൂപവത്കരണ യോഗം അലി ദാരിമി ഉദ്ഘാടനം ചെയ്തു. സീബ് എസ്.ഐ.സി പ്രസിഡന്റ് അബൂബക്കര്‍ ഹാജി അധ്യക്ഷത വഹിച്ചു.യൂസഫ് മുസ്‌ലിയാര്‍ പ്രാര്‍ത്ഥന നടത്തി.
കമ്മിറ്റി ഭാരവാഹികളായി അബൂബക്കര്‍ ഹാജി (ചെയര്‍മാന്‍), ഖാലിദ് കുന്നുമ്മല്‍, അബ്ദുല്‍ ഗഫൂര്‍, സുലൈമാന്‍ കടമേരി, ജലീല്‍ മബേല ((വൈസ് ചെയര്‍മാന്‍), മുഹമ്മദലി ഹാജി (ജനറല്‍ കണ്‍വീനര്‍), അബ്ദുല്ല വയനാട്, ഇബ്‌റാഹിം തിരൂര്‍, സി സി റാഷിദ് കല്ലേരി, നൗഫല്‍ കണ്ണാടി പറമ്പ് (ജോയിന്റ് കണ്‍വീനര്‍മാര്‍), യൂസഫ് ഉസ്താദ്, സക്കരിയ ഹാജി (ഫിനാന്‍സ്), ഷമീര്‍, അബ്ദുല്‍ സത്താര്‍, അസ്‌കര്‍ പട്ടാമ്പി, ബാവ, റയ്യാന്‍, നൗഷാദ്, അലി ദാരിമി (അംഗങ്ങള്‍), ഷംസുദ്ദീന്‍ (ട്രഷറര്‍), അസീസ് നുജൂമി, അലി ദാരിമി, നാസര്‍ കണ്ടിയില്‍, ഇബ്‌റാഹിം അസീല്‍ (പ്രോഗ്രാം കമ്മിറ്റി), ബഷീര്‍, സക്കീര്‍, നൗഷാദ്, മിദ്‌ലാജ്, മുഹമ്മദ്, സമദ്, മുഹമ്മദ് മിദ്‌ലാജ് (വളണ്ടിയര്‍), മൊയ്തു, നൗഫല്‍, റാഷിദ്, ഇസ്ഹാഖ്, സക്കീര്‍, ബാവ, മിദ്‌ലാജ് (ഫുഡ്) എന്നിവരെ തെരഞ്ഞെടുത്തു. കോര്‍ഡിനേറ്റര്‍ സക്കരിയ ഹാജി നന്ദി പറഞ്ഞു.