Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 July 2026 9:19 AM GMT Updated On
date_range 2026-07-24T19:23:59+05:30സോഹാർ മലയാളി സംഘം സ്ഥാപകാംഗം മുരളീദാസ് നിര്യാതനായി
text_fieldsസുഹാർ: സോഹാർ മലയാളി സംഘം സ്ഥാപക അംഗവും സാമൂഹ്യ സാംസ്‌കാരിക മേഖലയിൽ നിറസാന്നിധ്യവുമായിരുന്ന പാലക്കാട് കുരുമാനാം കുറുശ്ശി പുത്തൻ വീട്ടിൽ മുരളി ദാസ് ( 55 ) നാട്ടിൽ ചികിത്സയിൽ തുടരവേ മരണപ്പെട്ടു. ലൈഫ് ലൈൻ ഹോസ്പിറ്റൽ ഫലജിലെ മാർക്കറ്റിങ് മാനേജറാണ്. ദീർഘ കാലം ബദറുൽ സമ ഹോസ്പിറ്റൽ മാർക്കറ്റിങ് മാനേജറായിരുന്നു.
സുഹാറിലെ സാമൂഹ്യ സാംസ്‌കാരിക കലാ പ്രവർത്തനങ്ങളിൽ മുന്നിൽ നിന്ന് പ്രവർത്തിക്കുന്നയാളായിരുന്നു മുരളി ദാസ്. നിരവധി സൗഹൃദങ്ങളുടെ ഉടമയാണ്. മുരളിയുടെ വിയോഗം തീർത്ത ഞെട്ടിലാണ് സുഹാറിലെ പ്രവാസികൾ. സുഹാറിൽ കുടുംബത്തോടൊപ്പമായിരുന്നു താമസം. അസുഖത്തെ തുടർന്ന് ചികിത്സാർത്ഥം നാട്ടിലേക്ക് പോയതായിരുന്നു മുരളി ദാസ്. ഭാര്യ: ജ്യോതി ദാസ്. മക്കൾ: ലക്ഷ്മി, മീര.
Next Story


