Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightത്യാഗ സമരണയിൽ...

ത്യാഗ സമരണയിൽ ബലിപെരുന്നാൾ

text_fields
bookmark_border
ത്യാഗ സമരണയിൽ ബലിപെരുന്നാൾ
cancel
camera_alt

മൈലാഞ്ചി മൊഞ്ച്..

ത്യഗസ്മരണയുടെയും വിശ്വാസ ചൈതന്യത്തിന്‍റയും ഓർമപ്പെടുത്തലാണ് ബലിപെരുന്നാൾ. ഹജ്ജിന്‍റെ പവിത്രതയും സഹനത്തിന്‍റെയും വലിയ സന്ദേശം കൂടി ബലിപെരുന്നാൾ ഓർമപ്പെടുത്തുന്നുണ്ട്. പ്രവാസികൾ എന്നും എല്ലാ ആഘോഷങ്ങളും ഒരുപോലെ കൊണ്ടാടുന്നവരാണ്. മൈലാഞ്ചിയണിഞ്ഞ് പെരുന്നാളിനൊരുങ്ങുന്ന മലയാളി പ്രവാസികൾ 

മനാമ: ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സ്‌മരണകൾ തീർത്ത മറ്റൊരു ബലി പെരുന്നാൾ കൂടി വന്നെത്തുകയാണ്. ക​ഠി​നാ​നു​ഭ​വ​ങ്ങ​ളു​ടെ തീ​ച്ചൂ​ള​യി​ൽ അ​ജ​യ്യ​നാ​യി നി​ല​പാ​ടെ​ടു​ത്ത ഇ​ബ്രാ​ഹീം ന​ബി​യു​ടെ നി​ശ്ച​യ​ദാ​ർ​ഢ്യം വി​ശ്വാ​സി​ക്ക്​ ആ​ഘോ​ഷ വേ​ള​യി​ൽ ക​രു​ത്തു​പ​ക​രും. അ​തി​രു​ക​ളും വേ​ർ​തി​രി​വു​ക​ളു​മി​ല്ലെ​ന്ന്​ ക​ർ​മ​ത്തി​ലൂ​ടെ പ്ര​ഖ്യാ​പി​ച്ച്​ മ​ക്ക​യി​ൽ തീ​ർ​ഥാ​ട​ന​ത്തി​നെ​ത്തി​യ മ​നു​ഷ്യ​ക്ക​ട​ലി​ന്​ ​ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ക്കു​ക കൂ​ടി​യാ​ണ്​ വി​ശ്വാ​സി​ക​ൾ ഇ​ന്ന്. അറഫ സംഗമവും മിനയിലെ രാപ്പാർക്കലും കഴിഞ്ഞ് ഹാജിമാരും പെരുന്നാളാഘോഷിക്കും. കേരളത്തിൽ നാളെയാണ് ആഘോഷം. പരീക്ഷണങ്ങളുടെ അഗ്നിപഥങ്ങളെ വിശ്വാസ ദാർഢ്യം കൊണ്ട് അതിജയിക്കാമെന്ന സന്ദേശമാണ് ബലിപെരുന്നാളിന്റേത്. പ്രതിസന്ധികളുടെ കഠിനപർവ്വങ്ങളെ സഹനം, വിവേകം, ക്ഷമ, സമർപ്പണം എന്നീ ഗുണങ്ങളാൽ അതിജയിക്കുകയാണ് ഇബ്‌റാഹീമീ പാരമ്പര്യം.

കൂടിച്ചേരലിന്‍റെയും സ്നേഹം പങ്കിടലിന്‍റെയും ദിനം കൂടിയാണിന്ന്. പ്രവാസികൾക്ക് ഏറെ പ്രിയപ്പെട്ടവരെും നാട്ടുകാരെയും ഒന്നിച്ച് കാണാനും സന്തോഷം പ്രകടിപ്പിക്കാനും പരസ്പരം ആലിംഗനം ചെയ്യാനും മലയാളി സംഘടനകളടക്കം സുന്നി ഓഖാഫിന്‍റെ നേതൃത്വത്തിൽ ഈദ് ഗാഹുകൾ സജ്ജമാക്കിയിട്ടുണ്ട്. മേഖലയിലുണ്ടായ സംഘർഷത്തെ തുടർന്ന് സുരക്ഷമാനദണ്ഡങ്ങളുടെ ഭാഗമായി ചെറിയപെരുന്നാളിന് ഈദ് ഗാഹുകൾ ഉണ്ടായിരുന്നില്ല. നിലവിൽ സമാധാനം രാജ്യത്ത് വീണ്ടും വന്നെത്തിയതും സ്ഥിതിഗതികൾ സാധാരണ നിലയിലായതും കാരണമാണ് ബലിപെരുന്നാളിന് ഈദ് ഗാഹുകൾക്ക് അനുമതി നൽകിയത്. രാവിലെ 5.05ന് ആണ് നമസ്കാരം. നമസ്കാരം നടക്കുന്ന പള്ളികളും ഈദ് ഗാഹുകളും സുന്നി ഔഖാഫ് നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്.

Show Full Article
TAGS:gulfnewsmalayalam gulfnews Bahrain 
News Summary - The Feast of Sacrifice in the Sacrifice Memorial
Next Story