Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Dec 2025 3:25 PM GMT Updated On
date_range 16 Dec 2025 3:25 PM GMTതിരുവനന്തപുരം സ്വദേശിയെ ഒമാനില്‍ മരിച്ച നിലയില്‍ കണ്ടെത്തി
text_fieldscamera_alt
അരവിന്ദ് അശോക്
Listen to this Article
മസ്‌കത്ത്: തിരുവനന്തപുരം സ്വദേശിയെ ഒമാനില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കല്ലറ തുമ്പോട് കണ്ണന്‍ നിവാസില്‍ അരവിന്ദ് അശോക് ആണ് ദുകമിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്. യു.എ.ഇയില്‍ ജോലി ചെയ്യുന്ന അരവിന്ദ് കമ്പനി ആവശ്യാർഥമാണ് അടുത്തിടെ ദുകമില്‍ എത്തിയത്.
പിതാവ്: അശോക് കുമാര്‍. മാതാവ്: പരേതയായ ഷീന. ഐ.സി.എഫ് ഒമാന്‍ വെല്‍ഫയര്‍ സമിതിക്ക് കീഴില്‍ തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ചൊവ്വാഴ്ച രാത്രി തിരുവനന്തപുരത്തേക്കുള്ള ഒമാന്‍ എയര്‍ വിമാനത്തില്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.
Next Story


