മത്രയിൽ വ്യാപാരിക്ക് ടൂറിസ്റ്റുകൾ നൽകിയത് വ്യാജ വിദേശ കറൻസി
text_fieldsമത്ര: മത്രയിലെ വ്യാപാരിക്ക് ടൂറിസ്റ്റുകൾ നൽകിയത് വ്യാജ കറൻസി. കഴിഞ്ഞ ദിവസം സൂഖിലെത്തി സാധനങ്ങള്‍ വാങ്ങിയ ശേഷം രണ്ട് വിദേശ വനിതകള്‍ നല്കിയ ഡോളറിലാണ് വ്യാജന് കടന്നു കൂടിയത്.
സാധാരണ സഞ്ചാരികളില്‍നിന്നും വിദേശ കറന്‍സികള്‍ കൈയില്‍ കിട്ടിയാല്‍ അധികം പരിശോധനകളൊന്നും കൂടാതെ ബാക്കി നല്‍കുന്നതാണ് കച്ചവടക്കാരുടെ രീതി. ഉല്‍പ്പന്നങ്ങളുടെ വിലയും കഴിച്ച് വിദേശ കറന്‍സിയോ ഒമാന്‍ റിയാലോ നല്കി സൗകര്യത്തില്‍ കറന്‍സി മാറ്റി എടുക്കുക എന്നതാണ് കച്ചവടക്കാരുടെ രീതി. കൂട്ടത്തില്‍ അപൂർവമായി വ്യാജന് കുടുങ്ങി നഷ്ടം സഹിക്കേണ്ടി വന്ന അമളി പലര്‍ക്കും മുന്‍കാലങ്ങളിലും പറ്റിയിട്ടുമുണ്ട്.
ഇത്തവണ രണ്ട് വനിത വിദേശ സഞ്ചാരികള്‍ നൂറ് ഡോളറിന്റെ കറന്‍സി നല്കിയപ്പോള് കച്ചവടക്കാരന് ഡോളറിന്റെ രൂപ ഘടനയില്‍ നേരിയൊരു സംശയം തോന്നി. ബാക്കി നല്‍കാതെ കസ്റ്റമറെ അവിടെ തന്നെ നിര്‍ത്തി മണി എക്സചേഞ്ചില്‍ പോയി ഡോളര്‍ മാറ്റിയെടുക്കാന്‍ നോക്കിയപ്പോഴാണ് വ്യാജനാണെന്ന് മനസ്സിലയാത്. നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ വിദേശ വനിതകളുമായി നടത്തിയ അന്വേഷണത്തില്‍ കറന്‍സി സ്വദേശത്ത് നിന്ന് മാറ്റിയെടുത്തപ്പോള്‍ തന്നെ കൈയില്‍ പെട്ടതാണെന്നും മനപൂർവം കബളിപ്പിച്ചതല്ലെന്നും റഷ്യയില്‍ നിന്നും വന്ന സഞ്ചാരികള്‍ പറയുകയായിരുന്നു.
അവരുടെ പക്കല്‍ കൂടുതല്‍ വ്യാജ നോട്ടുകള്‍ ഇല്ലെന്ന് ബോധ്യപ്പെട്ടതിനാല്‍ വിട്ടയക്കുകയായിരുന്നു.
അപരിചിതരില്‍ നിന്നും വിദേശ നോട്ടുകള്‍ കൈയിലെത്തിയാല്‍ അല്‍പ്പം പരിശോധനയും നിരീക്ഷണവും നടത്തിവേണം ക്രിയവിക്രിയങ്ങള്‍ നടത്താനെന്ന പാഠമാണ് ഈ അനുഭവം നൽകുന്നതെന്ന് വ്യാപാരികൾ പറഞ്ഞു.