ഒമാനി ഗ്രാമങ്ങളിലേക്കാണോ, സഞ്ചാരികൾ ഇക്കാര്യം ശ്രദ്ധിക്കണം
text_fieldsഒമാനിലെ ടൂറിസം സ്ഥലങ്ങൾ സന്ദർശിക്കുന്ന സഞ്ചാരികൾ
മസ്കത്ത്: ഒമാനിലെ ഗ്രാമങ്ങൾ, പ്രകൃതി സംരക്ഷണ കേന്ദ്രങ്ങൾ, ഓഫ്-റോഡ് സ്ഥലങ്ങൾ, സാംസ്കാരിക സ്ഥലങ്ങൾ എന്നിവ സന്ദർശിക്കുമ്പോൾ പാലിക്കേണ്ട പൊതു മാർഗ നിർദേശങ്ങൾ പൈതൃക, ടൂറിസം മന്ത്രാലയം പുറപ്പെടുവിച്ചു. സുൽത്താനേറ്റിലുടനീളം ഉത്തരവാദിത്തവും സുസ്ഥിരവുമായ ടൂറിസം പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
മാർഗ നിർദേശങ്ങൾ:
മാന്യമായ രീതിയിൽ വസ്ത്രം ധരിക്കണം. പുരുഷന്മാർക്കും സ്ത്രീകൾക്കും കാൽമുട്ടുകളും തോളുകളും മൂടുന്ന വസ്ത്രം നിർബന്ധമാണ്.
ഒമാന്റെ ശാന്തതയും മറ്റും പാലിക്കുന്നതിനായി ശബ്ദം പരമാവധി കുറക്കണം.
ആളുകളുടെ ഫോട്ടോ എടുക്കുന്നതിനോ സ്വകാര്യ സ്ഥലങ്ങളിലേക്ക് പ്രവേശിക്കുന്നതിനോ മുമ്പ് അനുവാദം ചോദിക്കുക..
പരിസരങ്ങളിൽ മാലിന്യങ്ങൾ വലിച്ചെറിയരുത്
മാലിന്യം അതിന്റെ നിയുക്ത സ്ഥലങ്ങളിൽ തന്നെ നിക്ഷേപിക്കുക
നിങ്ങളുടെ ഗൈഡിന് ടൂറിസം മന്ത്രാലയം നൽകുന്ന സാധുവായ ടൂർ ഗൈഡ് ലൈസൻസ് ഉണ്ടെന്ന് ഉറപ്പാക്കുക
ഗ്രാമങ്ങൾ സന്ദർശിക്കുമ്പോൾ
വന്യജീവികളെ ശല്യപ്പെടുത്തുകയും ജൈവവൈവിധ്യത്തെ നശിപ്പിക്കുകയും ചെയ്യുന്ന പ്രവൃത്തികൾ കർശനമായി നിരോധിച്ചിരിക്കുന്നു
ഗ്രാമീണരുടെ വരുമാന മാർഗമായതിനാൽ പഴങ്ങളും പച്ചക്കറികളും പറിക്കുന്നതിൽനിന്ന് വിട്ടു നിൽക്കണം
ഒരു ജലസ്രോതസ്സും മലിനമാക്കരുത്. കുടിവെള്ളത്തിനും കൃഷിക്കും ഗ്രാമീണർ പരമ്പരാഗത ജല സംവിധാനങ്ങളെ ആശ്രയിക്കുന്നു
ഗ്രാമങ്ങളിലും പരിസര പ്രദേശങ്ങളിലും പര്യവേക്ഷണം നടത്തുമ്പോൾ നിയുക്ത പാതകളിൽ മാത്രം സഞ്ചരിക്കുക
ഗ്രാമീണർക്ക് അസൗകര്യമുണ്ടാകുന്ന രീതിയിൽ വാഹനം പാർക്ക് ചെയ്യരിത്
എപ്പോഴും ഉയർന്ന സ്ഥലങ്ങളിൽ ക്യാമ്പ് ചെയ്യുക.
വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള വാദികൾ ഒഴിവാക്കുക.
മരുഭൂമി സഫാരി:
-വാഹനങ്ങളിൽ ജി.പി.എസ് ട്രാക്കറുകളും സുരക്ഷാ ഉപകരണങ്ങളും ഉണ്ടായിരിക്കണം
-യോഗ്യതയുള്ള ഒരു ടൂർ ഗൈഡിനൊപ്പം മാത്രമേ യാത്ര ചെയ്യാൻ പാടുള്ളു.
ഓഫ്-റോഡ് യാത്ര
ഓഫ്-റോഡ് യാത്രക്ക് 4WD വാഹനങ്ങൾ മാത്രം ഉപയോഗിക്കുക.
ഓഫ്-റോഡ് യാത്ര ഒറ്റക്ക് ഒഴിവാക്കുക,
-സ്പെയർ ടയറുകളും ധാരാളം ഭക്ഷണവും വെള്ളവും ഇന്ധനവും കരുതുക.
നിങ്ങളുടെ പദ്ധതികളെക്കുറിച്ചും പ്രതീക്ഷിക്കുന്ന മടങ്ങിവരുന്ന സമയത്തെക്കുറിച്ചും മറ്റുള്ളവരെ അറിയിക്കുക.
ക്രൂയിസിങ്
സുരക്ഷ ആവശ്യകതകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ലൈസൻസുള്ള ടൂറിസം ബോട്ടുകൾ മാത്രം ഉപയോഗിക്കുക
ഓരോ യാത്രക്കാരനും ഉയർന്ന നിലവാരമുള്ള ലൈഫ് ജാക്കറ്റ് ധരിക്കണം.
ട്രക്കിങ്
യാത്ര ആരംഭിക്കുന്നതിന് മുമ്പ് പാതയുടെ നീളവും ബുദ്ധിമുട്ടും മനസ്സിലാക്കുക
ഉറപ്പുള്ള ഷൂസും ആവശ്യത്തിനുള്ള ഭക്ഷണവും വെള്ളവും ഉണ്ടെന്ന് ഉറപ്പാക്കുക
ഒറ്റക്കുള്ള ട്രക്കിങ് ഒഴിവാക്കുക
വെള്ളപ്പൊക്ക സാധ്യതയുള്ള വാദികളിൽനിന്നും ബീച്ചുകളിൽ നിന്നും അകന്നു നിൽക്കുക